പല വീടുകളിലേയും പാത്രം കഴുകി വളര്‍ന്നവള്‍; കിടക്കാന്‍ ഒരു കൂരപോലുമില്ലാതെ തളര്‍ന്നുപോയവള്‍; അവിവാഹിതയും; സീരിയല്‍ നടി മായയുടെ ജീവിതം

Malayalilife
topbanner
 പല വീടുകളിലേയും പാത്രം കഴുകി വളര്‍ന്നവള്‍; കിടക്കാന്‍ ഒരു കൂരപോലുമില്ലാതെ തളര്‍ന്നുപോയവള്‍; അവിവാഹിതയും; സീരിയല്‍ നടി മായയുടെ ജീവിതം

കോമഡി ഫെസ്റ്റിവല്‍, കോമഡി സ്റ്റാര്‍സ് തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് മായ കൃഷ്ണന്‍. കോമഡി ഷോകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ സ്വീകരണമുറിയിലെത്തിയ താരം, ജീവിതത്തില്‍ പിന്നിട്ടത് ദുരിതപൂര്‍ണ്ണമായ അനുഭവങ്ങളാണ്.  അരങ്ങില്‍ എല്ലാവരെയും കുടു കുടാ ചിരിപ്പിക്കുമ്പോഴും യഥാര്‍ത്ഥ ജീവിതത്തില്‍ മായയ്ക്ക് ചിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയേറെ പ്രതിസന്ധികളില്‍ കൂടിയാണ് മായ കടന്നു പോയത്. ഇപ്പോള്‍ സീരിയലിലും സിനിമയിലുമെല്ലാം സജീവമാണ് മായ. കനല്‍പൂവ് അടക്കമുള്ള പരമ്പരകളില്‍ മായ അഭിനയിക്കുന്നുണ്ട്.

ബുദ്ധി വയ്ക്കുമ്പോള്‍ മുതല്‍ അമ്മ വല്ലവരുടെയും വീട്ടിലെ പാത്രം കഴുകുന്നത് കണ്ടാണ് മായ വളര്‍ന്നത്. കിടക്കാന്‍ സ്ഥലമില്ലാതെ വാടക കൊടുക്കാന്‍ ഇല്ലാതെയൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതു കണ്ടാണ് അമ്മയോടൊപ്പം വീട്ടുജോലിക്ക് പോയത്. അതിനിടയില്‍ ആണ് താരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അന്നൊക്കെ വസ്ത്രങ്ങള്‍ ഇട്ടുവെക്കാന്‍ സ്വന്തമായിട്ടൊരു പെട്ടി പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ ചാക്കിലായിരുന്നു ഡ്രസൊക്കെ ഇട്ടുവച്ചിരുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ ആള്‍ക്കാരുടെ മക്കള്‍ ഒക്കെ ഇട്ട ഡ്രസ്സുകള്‍ തരും, രചന നാരായണന്‍കുട്ടിയുടെ യൂണിഫോം ആയിരുന്നു സ്‌കൂളില്‍ പഠിച്ചപ്പോള്‍ മായ ഇട്ടത്.

ചിലപ്പോഴൊക്കെ ടീച്ചര്‍മാരും വാങ്ങി നല്‍കിയിട്ടുണ്ട്. പഠനത്തിനിടെ ഒരു വീട്ടില്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച ഒരു മുത്തശ്ശിയെ നോക്കാനായി മായ ജോലിയ്ക്ക് നിന്നിരുന്നു. സ്‌കൂള്‍ വിട്ടാല്‍ വേറെ എവിടെയും പോകാതെ ഓടി അങ്ങോട്ടായിരുന്നു വന്നിരുന്നത്. അവരുടെ വീടിന്റെ എതിരെയുള്ള പ്രൈവറ്റ് കോളേജില്‍ ആണ് പ്രൈവറ്റ് ആയിട്ട് പഠിച്ചത്. പഠനത്തിനിടയിലും മുത്തശ്ശിയെ കുറിച്ചുള്ള ചിന്തകളായിരുന്നു മായയുടെ മനസു മുഴുവന്‍. ക്ലാസിക്കല്‍ ഡാന്‍സര്‍ ആയിരുന്ന മായ മഴവില്‍ മനോരമയില്‍ കോമഡി ഫെസ്റ്റിവല്‍ പ്രോഗ്രാമില്‍ ഡാന്‍സര്‍ ആയിട്ട് എത്തിയാണ് തന്റെ മീഡിയ ജീവിതം ആരംഭിച്ചത്. ഒരിക്കല്‍ സ്‌കിറ്റ് ചെയ്യുന്ന പെണ്‍കുട്ടി എത്താത്തതിനെ തുടര്‍ന്ന് വളരെ അപ്രതീക്ഷിതമയാണ് താരത്തിന് സ്‌കിറ്റില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

പിന്നീട് നിരവധി സ്‌കിറ്റുകളില്‍ താരം അഭിനയിച്ചു. നസീര്‍ സംക്രാന്തിയാണ് തനിക്ക് ആദ്യമായി ലൈവ് സ്‌കിറ്റ് ചെയ്യാന്‍ അവസരം കൊടുത്തത്. പിന്നീട് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ സ്ഥിര സാന്നിധ്യമായിരുന്നു മായ. ഇപ്പോള്‍ സൂര്യ ടീവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കനല്‍പ്പൂവ് എന്ന പരമ്പരയില്‍ ലീഡിങ് റോള്‍ ചെയ്യുന്നത് മായയാണ്. ഈയടുത്ത് മായ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് താരത്തിന്റെ പുതിയ വീട് പണിതപ്പോള്‍ ആണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമ സീരിയല്‍ താരം സീമ ജി നായര്‍ ആണ് മായയ്ക്കും സ്വന്തമായി ഒരു വീട് ലഭിക്കാന്‍ കാരണമായത്. വീട് വെയ്ക്കാന്‍ സ്ഥലം വാങ്ങിയതുള്‍പ്പെടെ വീടിനു പെയിന്റ് ചെയ്യുന്ന കളര്‍ തീരുമാനിച്ചത് വരെ സീമയാണ്. മോശം ജീവിത സാഹചര്യങ്ങള്‍ ഉള്ള തന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ വലിയൊരു അത്താണിയാണ് മായ എന്നതാണ് സത്യം. മായയും അത് പലയിടങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു സഹപ്രവര്‍ത്തകയില്‍ നിന്നാണ് മായയുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി സീമ അറിഞ്ഞത് ഇതോടെ മായയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരം ആകുകയായിരുന്നു.

Read more topics: # മായ കൃഷ്ണന്
actress maya krishnan life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES