താരകല്യാണിന്റെ മകളായ സൗഭാഗ്യ ടിക്ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. മികച്ച നര്‍ത്തികൂടിയായ താരകല്യാണിന്റെ തന്നെ ശിഷ്യന്‍ ആര്‍ജ്ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇവരുടെ വിവാഹമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിനിമയിലെത്തുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടിയതെങ്കിലും സൗഭാഗ്യ അഭിനയരംഗത്തേക്ക് എത്തിയില്ല. എന്നാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയായ അര്‍ജ്ജുന്‍ ഇപ്പോള്‍ നടനായി തിളങ്ങുകയാണ്. സൗഭാഗ്യക്കൊപ്പം ടിക്ടോകിലൂടെ അര്‍ജ്ജുന്റെ അഭിനയ പ്രതിഭ ആരാധകര്‍ക്കുമറിയാം. പിന്നാലെയാണ് ഫ്ളവേഴ്സിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലാണ് തിരുവനന്തപുരത്തുകാരന്‍ ശിവനായി അര്‍ജ്ജുനെത്തിയത്.
തികച്ചു യാദൃശ്ചികമായിട്ടാണ് സീരിയലിലേക്ക് അര്‍ജ്ജുന്‍ എത്തിയത്. വിവാഹശേഷം നിരവധി യൂട്യൂബ് ചാനലുകളില്‍ ഇവരുടെ അഭിമുഖം വന്നിരുന്നു. അതിലെ അര്‍ജ്ജുന്റെ തിരുവനന്തപുരം സ്ലാങ്ങിലുള്ള സംസാരം കേട്ടാണ് ചക്കപ്പഴത്തിലെ ശിവനാകാന്‍ അര്‍ജ്ജുന് ഓഫര്‍ ലഭിച്ചത്. അഭിനയത്തിനോട് താല്‍പര്യമില്ലെങ്കിലും സൗഭാഗ്യയുടെയും നടിയായ അമ്മായിയമ്മ താരകല്യാണിന്റെയും പ്രോല്‍സാഹനമാണ് അര്‍ജ്ജുനെ ശിവനാക്കിയത്. അതേസമയം ഷൂട്ടിങ്ങ് കൊച്ചിയില്‍ നടക്കുന്നതിനാല്‍ സൗഭാഗ്യയെ പിരിഞ്ഞുനില്‍ക്കുന്ന സങ്കടത്തിലാണ് അര്‍ജ്ജുന്‍. വിവാഹം കഴിഞ്ഞതിന് പിന്നാലെയായിരുന്നു ലോക്ഡൗണ്‍ എത്തിയത്. നിരവധി ഹണിമൂണ്‍ യാത്രകള്‍ പ്ലാന്‍ ചെയ്തെങ്കിലും എല്ലാം പൊളിഞ്ഞു. അര്‍ജ്ജുുന് ഷൂട്ടിങ്ങ് കൊച്ചിയിലുമായതോടെ സൗഭാഗ്യ തിരുവനന്തപുരത്ത് തനിച്ചായി. വീട്ടില്‍ 9ഓളം നായ്ക്കുട്ടികളാണ് ഉള്ളത്. അവരുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ സൗഭാഗ്യക്ക് അര്‍ജ്ജുനടുത്തേക്കും പോകാന്‍ സാധിച്ചിട്ടില്ല. അടുത്തിടയില്‍ വളര്‍ത്തുനായകളില്‍ ഒന്നായ ബാറ്ററി എന്ന നായ്കുട്ടി മരിച്ചുപോയ സങ്കടം താരകല്യാണ്‍ പങ്കിട്ടിരുന്നു,
ഡിഗ്രി കഴിഞ്ഞ് ടെക്നോപാര്‍ക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആര്‍ട്ടിസ്റ്റായും നര്‍ത്തകനായും അര്‍ജ്ജുന്‍ മാറിയത്. ചെറുതിലെ മുതല്‍ തന്നെ താരാകല്യാണിന്റെ ഡാന്‍സ് സ്‌കൂളിലാണ് അര്‍ജ്ജുന്‍ ഭരതനാട്യം ഉള്‍പെടെയുളളവ പഠിച്ചത്. ഡാന്‍സ് സ്‌കൂളും ടാറ്റൂ സ്റ്റുഡിയോയും അര്‍ജ്ജുന്‍ നടത്തുന്നുണ്ട്. സൗഭാഗ്യ നടിയാകുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ് അര്‍ജ്ജുന്‍ നടനായത്. തന്റെ ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനമെന്നായിരുന്നു സൗഭാഗ്യ കുറിച്ചത്. അതേസമയം സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് അര്‍ജ്ജുന് സാധിച്ചിട്ടുണ്ട്.