Latest News

സീരിയലിലെ വില്ലത്തി ഇനി പൊലീസ്; ബിഗ് ബോസ് സീസണ്‍ 3 ല്‍ മത്സരാര്‍ത്ഥിയും സീരിയല്‍ നടിയുമായ അപ്സര കേരളാ പോലീസില്‍; സന്തോഷവാര്‍ത്തയുമായി താരം

Malayalilife
 സീരിയലിലെ വില്ലത്തി ഇനി പൊലീസ്; ബിഗ് ബോസ് സീസണ്‍ 3 ല്‍ മത്സരാര്‍ത്ഥിയും സീരിയല്‍ നടിയുമായ അപ്സര കേരളാ പോലീസില്‍; സന്തോഷവാര്‍ത്തയുമായി താരം

കുശുമ്പും കുന്നായ്മയുമായി പൂണ്ടുവിളയാടിയ 'സാന്ത്വനത്തിലെ' 'ജയന്തിയായി സീരിയല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അപ്സര രത്നാകരന്‍ ഇനി നിയമപാലക. ബിഗ് ബോസ് സീസണ്‍ 3 ല്‍ മത്സരാര്‍ത്ഥി ആയിരുന്നു അപ്സര.

നേരിട്ടു കാണുമ്പോള്‍ 'നല്ല അടി വച്ചുതരാന്‍ തോന്നുന്നു' എന്നു പറഞ്ഞാണ് അമ്മമാര്‍ അടുത്തുവരുന്നതെന്നും 'കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകര്‍ക്കാന്‍ അങ്ങോട്ടു പോകുന്നത്' എന്നും ചിലര്‍ ജയന്തിയെ കുറിച്ച് ചോദിക്കുമായിരുന്നെന്ന് അപ്സര മുമ്പ് പറഞ്ഞിട്ടുണ്ട്. ഇനി സീരിയലുകളിലെ വില്ലത്തി വേഷം തല്‍ക്കാലം അഴിച്ചുവച്ച് പൊലീസ് ആകാന്‍ തയ്യാറെടുക്കുകയാണ് അപ്സര. ഒരുസ്‌കൂളില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പോലീസ് വകുപ്പില്‍ ചേരാന്‍ പോകുന്ന കാര്യം നടി പറഞ്ഞത്.

'എന്റെ അച്ഛന്‍ പോലീസ് ഓഫീസര്‍ ആയിരുന്നു. അച്ഛന്‍ മരിച്ചിട്ട് 11 വര്‍ഷമായി. സര്‍വീസില്‍ ഇരിക്കേയാണ് അച്ഛന്‍ പോയത്. ഇപ്പോള്‍ ആ ജോലി എനിക്കാണ്. എനിക്ക് ആ ജോലിക്ക് പോകാന്‍ മടിയാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ലൈഫ് സെക്യൂര്‍ ആകുമെന്ന് ഹസ്ബന്റും കുടുംബവും പറയുന്നു. ജോലിക്കുള്ള ഗവണ്‍മെന്റ് ഓര്‍ഡര്‍ ആയി. ഉടനെ ജോയിന്‍ ചെയ്യേണ്ടി വരും. പൊലീസിന്റെ ഓഫീസിലായിരിക്കും നിയമനം'', അപ്സര പറഞ്ഞു. പോലീസ് യൂണിഫോം ധരിച്ചാലും ഓഫീസ് ജോലികളില്‍ ആയിരിക്കും താന്‍ എത്തുക എന്നും പോലീസുകാരി ആയിരിക്കില്ല എന്നും കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കവെ അപ്സര പറഞ്ഞു.

പണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്‍സിസിയില്‍ ഉണ്ടായിരുന്നു. ആര്‍മിയില്‍ ചേരാനും ആഗ്രഹമുണ്ടായിരുന്നു. അഭിനയത്തില്‍ എത്തിയതോടെ അതിനോടുള്ള പഴയ ഇഷ്ടം കുറഞ്ഞു. എത്രത്തോളം നന്നായി ആ ജോലി ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ലെന്നും അപ്സര കൂട്ടിച്ചേര്‍ത്തു.

്അപ്സരയുടെ അമ്മ ശോഭന കെപിഎസിയില്‍ നാടകനടിയായിരുന്നു 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അടക്കമുള്ള നാടകങ്ങളില്‍ അഭിനയിച്ചു പേരെടുത്തു. അപ്സര എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അപകടത്തെതുടര്‍ന്നു ചികിത്സയിലായിരുന്ന അച്ഛന്‍ മരിക്കുന്നത്. പ്ലസ്ടു കഴിഞ്ഞു ബോട്ടണി മെയിന്‍ ആയി തിരുവനന്തപുരം എംജി കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നു. അപ്പോഴേക്കും സീരിയലില്‍ തിരക്കായി.

തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ടെ ഗ്രാമക്കാരിയാണ് അപ്സര.യഥാര്‍ഥ പേര് അതുല്യ എന്നാണ്. അപ്സരയുടെ ആദ്യവിവാഹം പ്രണയ വിവാഹമായിരുന്നു. ആ വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ 21 വയസ്സ് ആയിരുന്നു പ്രായം. അത് കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടാണ് അപ്സര ആല്‍ബി ഫ്രാന്‍സിസിനെ വിവാഹം കഴിക്കുന്നത്.

apsara to be wear police uniform

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES