Latest News

നിങ്ങള്‍ക്ക് ഉറക്കക്കുറവ് പ്രശ്‌നമാണോ; ഉറക്കക്കുറവിനെ അകറ്റാം ഇവ പാലിച്ചാല്‍ 

Malayalilife
topbanner
നിങ്ങള്‍ക്ക് ഉറക്കക്കുറവ് പ്രശ്‌നമാണോ; ഉറക്കക്കുറവിനെ അകറ്റാം ഇവ പാലിച്ചാല്‍ 

വലിയ വിഭാഗം ആളുകളും നേരിടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഉറക്കക്കുറവ് പ്രശ്‌നമായി കണ്ടുവരുന്നു. ഉറക്കക്കുറവിനെ നിസാരമായി കരുതിയാല്‍ വലിയ വിപത്തിനെ ക്ഷണിച്ച് വരുത്തേണ്ടി വരും.  ത്വക്ക് സംബന്ധിയായ പ്രശ്നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും അത് കാരണമായേക്കും. ഉന്മേഷത്തോടെയുള്ള ദൈനംദിന ജീവിതത്തിന് ശരിയായ സമയത്ത് കൃത്യമായ അളവില്‍ ഉറക്കം ശീലമാക്കേണ്ടത് അത്യാവശ്യമായ ഘടകമാണ്. 

ജോലി സംബദ്ധമായ തിരക്കുകളും അമിതമായ സ്മാര്‍ട്ട് ഫോ്ണ്‍ ഉപയോഗവുമെല്ലാം ഉറക്കുറവിന് കാരണമാകുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്ക് ശരീയായ ഉറക്കം പത്ത് മണിക്കൂറും, കൗമാരക്കാരില്‍ എട്ട മണിക്കൂറും മുതിര്‍ന്നവരില്‍ ഏഴുമണിക്കൂറും ഉറക്കം നിര്‍ബദ്ധമാകേണ്ടതുണ്ട്. എന്നാല്‍ രാത്രി വൈകിയുള്ള ചാറ്റിങ്ങും ജീവിതസമ്മര്‍ദ്ധവും ഏറെ ദോശകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 
ഉറക്കക്കുറവിനെ പടിക്ക് പുറത്ത് കടത്തണമെങ്കില്‍ ഇവിടെയിതാ ചില നിര്‍ദ്ദേശങ്ങള്‍.ഇലക്ടോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്ത് വെക്കുക. 

അര്‍ധരാത്രിവരെ നിങ്ങള്‍ ഉറക്കമൊഴിയാനുള്ള ഒരു കാരണം മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ്. മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം 24 മണിക്കൂര്‍ എന്ന നിലയിലേക്ക് നിങ്ങള്‍ക്ക് ഒരുക്കിത്തരുന്നു. ജോലിത്തിരക്കുകളെല്ലാം മാറ്റി വെച്ച് വേണം ഉറങ്ങാന്‍ കിടക്കുന്നത്. ഉറക്കം കുറഞ്ഞാല്‍ അത് നിങ്ങളുടെ ജോലിയേയും ബാധിച്ചേക്കാം. അതുകൊണ്ട് ഫോണും മറ്റ് ഉപകരണങ്ങളും കിടക്കയില്‍ ഉപയോഗിക്കാതിരിക്കുക.

ഉറക്കത്തിന് കൃത്യമായ സമയക്രമം പാലിക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റൊരു കാര്യം. ഉറങ്ങുന്നതിനും ഉണരുന്നതിനും സമയം നിശ്ചയിക്കുക. തുടക്കത്തില്‍ സമയക്രമം പാലിക്കുന്നത് പ്രശ്നമായി തൊന്നേയേക്കാം. എന്നാല്‍ പതിയെ അത് ശീലമായിക്കൊള്ളും. ആവശ്യമെങ്കില്‍ മാത്രം സമയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം.

ഉറക്കത്തിന് അനുയോജ്യമായ രീതിയില്‍ കിടപ്പുമുറി ക്രമീകരിക്കുക. ശാന്തമായും സ്വസ്ഥമായും ഉറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ മുറിയിലെ വെളിച്ചം, ഫാന്‍, ഉപകരണങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് സുഖകരമായ രീതിയില്‍ മുറിനന്നായി ക്രമീകരിക്കുക. സുഖകരമായ കിടക്ക, തലയിണ, ബെഡ്ഷീറ്റ് എന്നിവ നിരഞ്ഞെടുക്കുക. ബെഡ്ഷീറ്റിന്റെ നിറവും ചിത്രങ്ങളും എല്ലാം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും വിധത്തില്‍ തിരഞ്ഞെടുക്കാം.

ഉറങ്ങുന്നതിന് മുമ്പ് പേടിപ്പെടുത്തുന്ന സിനിമകളൊന്നും കാണാരുത്. അത് ചിലപ്പോള്‍ നിങ്ങളുടെ ഉറക്കം ഇല്ലാതാക്കിയേക്കും.വ്യായാമം മുടക്കരുത്. ദിവസേനയുള്ള വ്യായാമം നിങ്ങള്‍ക്ക് നല്ല ഉറക്കം പ്രദാനം ചെയ്യും. എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വ്യായാമം ചെയ്യരുത്. വ്യായാമത്തിന് ശേഷം ലഭിക്കുന്ന ഊര്‍ജ്ജം ഉറക്കം അകറ്റിയേക്കും.  ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

sleeping problems health awareness

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES