Latest News

ആര്‍ത്തവവും വേദനയും

Malayalilife
topbanner
ആര്‍ത്തവവും വേദനയും


ര്‍ത്തവത്തോടനുബന്ധിച്ച് സ്വാഭാവികമായ വേദന, കടുത്ത വേദന എന്നിങ്ങനെ രണ്ട് തരം വേദന ഉണ്ടാകാറുണ്ട്. സ്വഭാവിക വേദനയുള്ളവരില്‍ ആര്‍ത്തവം തുടങ്ങി ആദ്യ ദിവസം 3-4 മണിക്കൂര്‍ വേദനയനുഭവപ്പെടും. ചിലരില്‍ ഒരു ദിവത്തേക്ക് വേദന നീണ്ടുനില്‍ക്കാം. തലവേദന, നടുവേദന, കാലു വേദന എന്നിവയും കാണാറുണ്ട്. ലഘു ചികിത്സകളിലൂടെ ഇതിന് പരിഹാരം കാണാനാകും. ആര്‍ത്തവ ചക്രത്തോടുബന്ധിച്ച് കടുത്ത വേദന അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത വേദന വളരെയേറെ സമയം നീണ്ടുനില്‍ക്കുക, ആര്‍ത്തവത്തിന് 3- 4 ദിവസം മുമ്പേ വേദന തുടങ്ങുക തുടങ്ങിയവ ഇവരില്‍ കാണാറുണ്ട്. ഛര്‍ദ്ദി, നടുവേദന, കാലുവേദന എന്നിവയും കാണുന്നു.

അതേസമയം ശക്തിയേറിയ വേദനക്കിടയാക്കുന്ന മുഖ്യ പ്രശ്‌നങ്ങളാണ് എന്‍ഡോമെട്രിയോസിസും, അഡിനോമയോസിസും. ഗഭര്‍ഭാശയത്തില്‍ ഭ്രൂണത്തില്‍ പറ്റിപ്പിടിച്ച് വളരാനുള്ള പാടയായ എന്‍ഡോമെട്രിയം ഗര്‍ഭാശത്തിന് പുറത്ത് മറ്റെവിടെയെങ്കിലും വളരുന്നതാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയം ക്രമം തെറ്റി ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്നതാണ് അഡിനോമയോസിസ്. ആര്‍ത്തവ കാലത്ത് അമിത രക്തസ്രാവവും ശക്തമായ വേദനവയും ഈ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. ചികിത്സ, വ്യായാമം, ജീവിതശൈലി ക്രമീകരണംം ഇവയിലൂടെ രോഗം പരിഹരിക്കാവുന്നതാണ്.

Read more topics: # periods,# womens health
periods problems in women

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES