Latest News

കരളിലെ വിഷാംശത്തെ ഇല്ലാതാക്കാൻ പാവയ്ക്ക; ഗുണങ്ങൾ ഏറെ

Malayalilife
topbanner
 കരളിലെ വിഷാംശത്തെ ഇല്ലാതാക്കാൻ പാവയ്ക്ക; ഗുണങ്ങൾ ഏറെ

രോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പാവക്ക. പാവയ്ക്ക പാചകം ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതാണ്. എന്നാല്‍ എങ്ങനെ ജ്യൂസ് ആക്കണമെന്നതാണ് പലര്‍ക്കും അറിയാത്തത്. എന്തൊക്കെയാണ് പാവയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

* രക്തം ശുദ്ധീകരിയ്ക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

* കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

* പ്രമേഹപ്പേടിയുള്ളവര്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്ക്കും

* കൊളസ്ട്രോള്‍ കുറയ്ക്കാനും മുന്നിലാണ് പാവയ്ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

bitter gaurd for removing liver poision

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES