Latest News

ക്യാൻസർ പ്രതിരോധത്തിന് പപ്പായ; ഗുണങ്ങൾ ഏറെ

Malayalilife
topbanner
ക്യാൻസർ പ്രതിരോധത്തിന് പപ്പായ; ഗുണങ്ങൾ ഏറെ

രോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പപ്പായ.  നാരുകള്‍ ധാരാളമായി പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ദഹനം പെട്ടന്ന് തന്നെ നടക്കുന്നു. പഴുത്ത പപ്പായയേക്കാള്‍ ഏറെ ഗുണങ്ങൾ ഉള്ളത് പച്ച പപ്പായയാണ്. പച്ച പപ്പായയില്‍ പാപെയ്ന്‍ എന്ന എന്‍സൈം  ധാരാളമായി അടങ്ങിയിരിക്കുന്നു.  ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനായി ഈ എന്‍സൈം ഏറെ സഹായിക്കുന്നു.  അതുകൊണ്ട് തന്നെ പച്ച പപ്പായ കഴിക്കുന്നത് അമിതമായ വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്.

അതേസമയം പച്ച പപ്പായ ജ്യൂസായി കുടിക്കുന്നതും കറിവെച്ചു കഴിക്കുന്നതും സാലഡില്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം ഏറെ ആരോഗ്യദായകമാണ്. പപ്പായ ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭഷണത്തിലുമെല്ലാം ഉപയോഗിക്കാവുന്നതാണ്. പപ്പായയില്‍ കലോറിയുടെ അളവ് വളരെ കുറവുമാണ്. പപ്പായ പതിവായി  കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശത്തെ ഇല്ലായ്മ ചെയ്യാനും  സാധിക്കുന്നു.  പപ്പായ  കഴിക്കുന്നതിലൂടെ ഒരു പരിധിവരെ വിശപ്പിനെ നിയന്ത്രിക്കാനും  സാധിക്കുന്നു. 

പപ്പായയില്‍ ധാരാളമായി ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിന്‍  കാന്‍സര്‍ രോഗ സാധ്യത കുറയ്ക്കുന്നു.  ചര്‍മ്മ കാന്തിക്കും ഏറെ ഗുണകരമായ ഒന്നാണ് പപ്പായ. മുഖ കാന്തി വര്‍ധിപ്പിക്കാന്‍  പപ്പായ കഴിക്കുന്നതും പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നതും ഏറെ ഗുണകരമാണ്.  പപ്പായ  കഴിക്കുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ഏറെ സഹായകരമാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പപ്പായ സ്ഥിരമായി കഴിക്കുന്നതിലൂടെ സഹായിക്കും.

Read more topics: # Uses of papaya in health
Uses of papaya in health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES