കൊളസ്ട്രോൾ കുറയ്ക്കാൻ സബര്‍ജെല്ലി; ഗുണങ്ങൾ ഏറെ

Malayalilife
topbanner
കൊളസ്ട്രോൾ കുറയ്ക്കാൻ സബര്‍ജെല്ലി; ഗുണങ്ങൾ ഏറെ

നിരവധി ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് സബര്‍ജെല്ലി. വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. സബര്‍ജെല്ലിയില്‍ കലോറി വളരെ കുറവുമാണ്. ശരീരത്തിലെ അമിത കൊളസ്‌ട്രോലിനെ ഇല്ലാതാക്കാന്‍  സബര്‍ജെല്ലി സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാൻ നാരുകള്‍ ധാരളമായി  സബര്‍ജെല്ലിയിൽ അടങ്ങിയിരിക്കുന്നതിനാൽ ഏറെ ഗുണകരമാണ്. കുടലിലുണ്ടാകുന്ന വ്രണം, അള്‍സര്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇവ ഒരു പ്രാകൃദത്തമായ മാർഗമാണ്. 

 സബര്‍ജെല്ലിയില്‍  ധാരാളമായി  ആന്റി ഓക്‌സിഡന്റിന്റെ ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനുമാകുന്നു. ഇവ ജ്യൂസ് അടിച്ച് കുടിക്കുന്നതും ഏറെ ഗുണകരമാണ്. ഇതിലൂടെ അമിതമായ ശരീരഭാരം കുറയ്ക്കാനും വളരെ എളുപ്പത്തിൽ സാധിക്കുകയും ചെയ്യുന്നു.

 സബര്‍ജെല്ലി പഴങ്ങള്‍ നിത്യേനെ കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം  ഇതിലെ അയണ്‍ കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാല്‍ അനീമിയ ഉള്ളവര്‍ക്ക് നൽകുന്നതും ഫലപ്രദമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാൻ കഴിയുന്ന ഒന്നാണ് സബർജെല്ലി. ആന്റി വൈറല്‍ ഗുണങ്ങളും  ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ  ജലദോഷം, പനി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ വരുന്നത് തടയുകയും ചെയ്യുന്നു. 

Read more topics: # The advantages of sabarjelly
The advantages of sabarjelly

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES