Latest News

തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഇനി വാളന്‍ പുളിയില വെള്ളം; ഗുണങ്ങൾ ഏറെ

Malayalilife
topbanner
തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഇനി വാളന്‍ പുളിയില വെള്ളം; ഗുണങ്ങൾ ഏറെ

സിസാധാരണയായി വീട്ട് പരിസരത്ത് കാണപ്പെടുന്ന ഒരു ചെടിയാണ് പുളി മരം. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം എല്ലാം വാളന്‍പുളിയുടെ ഇലയ്ക്ക്  ഏറെ പ്രാധാന്യവും നൽകുന്നുണ്ട്.കറികളിലും മറ്റും ഇവ ധാരാളമായി നാം ഉപയോഗിക്കാറുണ്ട്. പല രോഗങ്ങള്‍ക്കും  ഈ ഇല തിളപ്പിച്ചു കുടിയ്ക്കുന്നത് പ്രതിവിധി കൂടിയാണ്. നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റ  കൂടിയായ ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതോടൊപ്പം  ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഉത്തമവുമാണ്.

 പുളിയില തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ സ്ത്രീകളില്‍ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.  അല്‍പം പപ്പായ ഇല, ഉപ്പ് എന്നിവ ഇതിനൊപ്പം കൂടിയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മാസമുറ സമയത്ത് അലട്ടുന്ന  വേദന മാറാന്‍ ഗുളികകള്‍ക്ക് പകരം ഇവ ഏറെ പ്രയോജനകരമാണ്. അതോടൊപ്പം  കോള്‍ഡിനും തൊണ്ട വേദനയ്ക്കും ചുമയ്ക്കുമെല്ലാം  പുളിയില ഉത്തമ പരിഹാമാണിത്. നാലു കപ്പു വെള്ളത്തില്‍ അല്‍പം തുളസിയിയിലയും പുളിയിലയും ചേർത്ത് നന്നായി  തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിക്കേണ്ടതാണ്.  തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് ശമനം നല്‍കും. പനിയ്ക്കുള്ള നല്ലൊരു മരുന്നാണ് പെരുഞ്ചീരകം, തുളസിയില, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് .

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് പുളിയില. ഇതിൽ അടങ്ങിയിരിക്കുന്ന  ആസ്‌കോര്‍ബിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.  സ്‌കര്‍വി പോലുളള രോഗങ്ങള്‍ക്ക് വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത്  പരിഹാരം കൂടിയാണ്.  ചര്‍മ പ്രശ്‌നങ്ങള്‍ക്കുളള നല്ല പരിഹാരം കൂടിയാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത്.തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ക്കും ഇത് ആശ്വാസം പകരും.

 അതേസമയം പ്രമേഹത്തിന് നല്ല ഒരു  മരുന്നാണ് പുളിയിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് വെറും വയറ്റില്‍ കുടിയ്ക്കുന്നതും ഗുണകരമാണ്. അല്‍പം വെള്ളത്തില്‍ ഒരു പിടി പുളിയില  ഇട്ടു കുറഞ്ഞ തീയില്‍ നല്ലപോലെ തിളപ്പിച്ച് വാങ്ങി ഇതു കുടിയ്ക്കാം.  അതിന് സാധിക്കാത്തവർ  തലേന്നു രാത്രിയില്‍ ഒരു പിടി പുളിയില നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം.  യാതൊരു പാര്‍ശ്വ ഫലവും പ്രമേഹത്തിന് നല്‍കാത്ത മരുന്നാണിത്.

തടിയും വയറും കുറയ്ക്കാന്‍ പുളിയിലേയ്ക്ക് സാധിക്കുന്നു. വെറും വയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത്തിലൂടെ തടി കുറയ്ക്കാൻ സാധിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന  ടാനിന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്.  ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ആന്റി ഓക്‌സിന്റുകള്‍ സഹായിക്കുന്നു. ബിപിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് പുളിയില . ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനാല്‍  ഇതു പരിഹാരമാണ്. ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതും ലിവര്‍, കിഡ്‌നിയുടെ  ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നു.

Read more topics: # Tamarind leaf water uses
Tamarind leaf water uses

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES