Latest News

അമിതമായി കട്ടൻചായ കുടിക്കുന്നത് അസ്ഥിക്ക് ദോഷകരമോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
അമിതമായി കട്ടൻചായ കുടിക്കുന്നത് അസ്ഥിക്ക് ദോഷകരമോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ എല്ലാവരും സ്ഥിരമായി കുടിക്കുന്ന ഒന്നാണ് കട്ടൻ ചായ. നല്ല മധുരമുള്ള ചെയ്യാൻ ഏവർക്കും പ്രിയപെട്ടവയാണ്.എന്നാലിവ സ്ഥിരമായി ഉപയോഗിച്ചാൽ അത് നിങ്ങളുടെ അസ്ഥികളെ ദോഷകരമായി ബാധിക്കുമെന്ന്  ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ തെളിയിച്ചിരിക്കുകയാണ്. ഇതുകേട്ട് ഒരു ദിവസം 2-4 ഗ്ലാസ് കട്ടന്‍ ചായ കുടിയ്ക്കുന്നവരൊന്നും പേടിയ്‌ക്കേണ്ട. ജോര്‍ജ്ജിയ മെഡിക്കല്‍ കോളെജിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ഗ്രേവിറ്റ് വിറ്റ് ഫോര്‍ഡ് എന്നാല്‍ ഇതിലധികം ബ്ലാക്ക് ടീ കുടിയ്ക്കുന്നുന്നവര്‍ ശ്രദ്ധിയ്ക്കണമെന്നാണ്  പറയുന്നു

 ധാരാളം ഫ്‌ളൂറൈഡുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് അസ്ഥികള്‍ക്ക് ദോഷകരമാണെന്നുമാണ് കണ്ടെത്തല്‍ ഒന്നു മുതല്‍ അഞ്ചു വരെ മില്ലിഗ്രാം ഫ്‌ളൂറെഡാണ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ഉണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്.  കട്ടന്‍ ചായയില്‍  എന്നാല്‍, ഒമ്ബത് മില്ലിഗ്രാം വരെ ഫളൂറൈഡ്അ ടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.ഫ്‌ളൂറൈഡ് ദന്തരോഗങ്ങള്‍ക്ക് തടയിടാന്‍ നല്ലതാണെങ്കിലും, ദീര്‍ഘകാലത്തേക്ക് അമിതമായ അളവില്‍ ഫ്‌ളൂറൈഡ് അകത്ത് ചെല്ലുന്നത് അസ്ഥികള്‍ക്ക് ദോഷകരമാണ് എന്നും പറയപ്പെടുന്നു .

പുതിയ കണ്ടെത്തലിന് വഴി തെളിച്ചത് ഗുരുതരമായ അസ്ഥിരോഗവുമായി വന്ന രോഗികളില്‍ നടത്തിയ പരീക്ഷണമാണ്.  ഇവര്‍ക്കുണ്ടായിരുന്നത് ഫ്്‌ളൂറൈഡിന്റെ ആധിക്യം കൊണ്ട് വരുന്ന ഫ്‌ളൂറോസിസ് എന്ന രോഗമാണ്.  ഇവരുടെ ശരീരത്തില്‍ ഫ്‌ളൂറൈഡ് കട്ടന്‍ ചായയിലൂടെയാണ് അടിഞ്ഞു കൂടിയെന്ന് പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു. അസ്ഥികളെ  അമിതമായി ഫ്‌ളൂറൈഡ്ദുര്‍ബലപ്പെടുത്തുന്നു.  വിദഗ്ധര്‍  ഇത് സന്ധി വേദനയും എല്ലൊടിയുന്നതിന്റെ സാധ്യതകളും വര്‍ദ്ധിപ്പിയ്ക്കുമെന്ന്ചൂണ്ടിക്കാട്ടുന്നു.

Is excessive consumption of balck tea harmful to bones

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES