Latest News

സ്വാദിഷ്‌ടമായ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാം

Malayalilife
topbanner
സ്വാദിഷ്‌ടമായ വെജിറ്റബിൾ   സ്റ്റൂ  തയ്യാറാക്കാം

കുട്ടികൾക്കും മുതിന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു വിവഭാവമാണ് സ്റ്റൂ. ഇത് പ്രാതലിനൊപ്പവും അത്താഴത്തിബോപ്പവും ഉണ്ടാക്കാൻ എളുപ്പം സാധിക്കുന്ന വിഭവമാണ്. ഇത് തയ്യാറാകുന്ന വിധം എങ്ങനെ എന്ന് നോക്കാം...

അവശ്യ സാധനങ്ങൾ 

സവാള      – 2

പച്ചമുളക്     – 3

കാരറ്റ്        – 1

ഗ്രീന്‍പീസ് – അര കപ്പ്‌

കുരുമുളക്(പൊടിക്കാത്തത്)    – അര ടി സ്പൂണ്‍

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌

ഒന്നാം പാല്‍ – അര കപ്പ്‌

കറുവാപട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – 2

ഇഞ്ചി    – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കിയെടുത്ത ശേഷം പച്ചമുളക് രണ്ടായി കീറിയിടുക. അതോടൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇട്ട് മൂപ്പിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം സവാളയും കിഴങ്ങും ഇട്ട് വഴറ്റുക. ശേഷം കുരുമുളക് ഇട്ടു വഴറ്റുക ഒപ്പം കാരറ്റ് ചേര്‍ത്ത് ഇളക്കുക. ഇതിൽ രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക. കഷണങ്ങള്‍ പരുവത്തിന് വെന്ത് വരുമ്പോൾ  ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. അതിന് ശേഷം കറിവേപ്പിലയും ഉപ്പും ആവശ്യാനുസരണം ചേർക്കുക.

.

Read more topics: # how to make tasty veg stew
how to make tasty veg stew

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES