ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ യാത്ര രണ്ടാം ഭാഗവുമായി വീണ്ടും മഹി വി രാഘവ് എത്തുന്നു; രാജശേഖരറെഡ്ഡിയെ തകര്‍ത്തത് മമ്മൂട്ടിയാണെങ്കില്‍ മകനായി എത്തുന്നത് ദുല്‍ഖറെന്ന് സൂചനകള്‍

Malayalilife
topbanner
ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ യാത്ര രണ്ടാം ഭാഗവുമായി വീണ്ടും മഹി വി രാഘവ് എത്തുന്നു; രാജശേഖരറെഡ്ഡിയെ തകര്‍ത്തത് മമ്മൂട്ടിയാണെങ്കില്‍ മകനായി എത്തുന്നത് ദുല്‍ഖറെന്ന് സൂചനകള്‍

കോണ്‍ഗ്രസിനേയും തെലുങ്ക് ദേശം പാര്‍ട്ടിയേയും മലര്‍ത്തിയടിച്ചാണ് വൈ.എസ്.ആര്‍.കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയും പാര്‍ട്ടിയും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വൈ.എസ്.ആര്‍.കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജഗന്‍മോഹന്റെഡ്ഡിയും നന്ദി പറയുന്നത് കേരളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടും യാത്ര സിനിമയുടെ സംവിധായകന്‍ മഹി വി രാഘവിനോടുമാണ്.

വൈ.എസ് രാജശേഖര റെഡ്ഡി നിര്‍ത്തിയടത്തു നിന്നും ജഗന്‍മോഹന്‍ റെഡ്ഡി തുടക്കം കുറിച്ചപ്പോള്‍ ഇതും സിനിമയാക്കാന്‍ അണിയറയില്‍ ഒരുക്കം തുടങ്ങുകയാണ് സംവിധായകന്‍ മഹി വി രാഘവ്. വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ അവതരിപ്പിച്ച മമ്മൂട്ടി ചിത്രം 'യാത്ര'ആന്ധ്ര ജനതയിലുണ്ടാക്കിയ സ്വാധീനം ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന് പിന്നാലെ ജഗന്‍മോഹന്‍ റെഡ്ഡിക്കും പാര്‍ട്ടിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാനും സാധിച്ചു. ഇപ്പോള്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഉയര്‍ത്തിക്കാണിച്ച് സിനിമയുമായിട്ടാണ് മഹി വി രാഘവ് രണ്ടാം അങ്കത്തിന് ഒരുങ്ങുന്നത്. യാത്രയില്‍ രാജശേഖര റെഡ്ഡിയെ കരുത്തനാക്കിയത് മമ്മൂട്ടിയാണങ്കില്‍ രണ്ടാം ഭാഗത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡിയായി ദുല്‍ഘറിനെ ഒരുക്കാനാണ് അണിയറ തീരുമാനം. ആര്ധകരുടെ ഈ അഭിപ്രായത്തോട് സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കൊടും വരള്‍ച്ചാ സമയത്ത് വൈ.എസ് ആര്‍ നടത്തിയ ചരിത്രയാത്രയും പിന്നീട് വൈ.എ്.ആറിന്റെ അപ്രതീക്ഷിത ഹെലികോപ്റ്റര്‍ അപകടം വരെയുള്ള കാര്യങ്ങളാണ് യാത്രയിലൂടെ മമ്മൂട്ടി അവതരിപ്പിച്ചത്. ബിസിനസ് കാരനായ ജഗന്‍മോഹന്‍ റെഡ്ഡി അച്ഛന്റെ മരണത്തോടെയാണ് വൈ.എസ്.ആര്‍.കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയത്. വൈ.എസ്.ആര്‍ നേടിയ ജയത്തില്‍ വീണ്ടും സിനിമ പിറക്കുമ്പോള്‍ ദുല്‍ഖറിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകരും. 

 

yatra 2 planed mahi vi raghav dq as jaganmohan reddy

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES