Latest News

അമ്മയോട് തുറന്ന യുദ്ധത്തിന് ഡബ്‌ള്യു.സി.സി...! താരസംഘടക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; അമ്മയുടേയും ഫെഫ്കയുടേയും വനിതാ സംഘടന നിയമപരമല്ല

Malayalilife
topbanner
അമ്മയോട് തുറന്ന യുദ്ധത്തിന് ഡബ്‌ള്യു.സി.സി...! താരസംഘടക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; അമ്മയുടേയും ഫെഫ്കയുടേയും വനിതാ സംഘടന നിയമപരമല്ല

താരസംഘടനയായ അമ്മയോട് പരസ്യ യുദ്ധത്തിനൊരുങ്ങി ഡബ്‌ള്യു.സി.സി. അമ്മയിലേയും ഫെഫ്കയിലേയും വനിതാ സംഘടനകള്‍ നിയമപരമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡബ്‌ള്യു.സി.സി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പിച്ചു. കേരള സര്ഡക്കാരിനേയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനേയും, സെന്‍സര്‍ ബോര്‍ഡിനേയും ഉള്‍പ്പെടുത്തിയാണ് ഹര്‍ജി സമര്‍പിച്ചിരിക്കുന്നത്. 

എല്ലാ തൊഴില്‍ മേഖലയിലുമെന്ന പോലെ ചലച്ചിത്ര മേഖലയിലും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് കമ്മിറ്റികള്‍ അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്യുസിസി. അമ്മയുടെയും ഫെഫ്കയുടെയും വനിതാസെല്ലുകള്‍ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ എല്ലാ സിനിമാസംഘടനകളെയും ഒന്നിച്ച് ചേര്‍ത്ത് POSH ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തെന്നും വനിതാസംഘടന ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.


കേരള സംസ്ഥാന സര്‍ക്കാര്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ , ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെര്‍സ് അസോസിയേഷന്‍ , സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നിവരെ എല്ലാം ഉള്‍പ്പെടുത്തിയാണ് ഈ ഹര്‍ജി നല്‍കിയത്.


തൊഴിലിടങ്ങളില്‍ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താന്‍ കേരളത്തിലെ വിവിധ തൊഴില്‍ സംഘടനകള്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്നും അതാണ് ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.  ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണ്.

എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ WCC കേരള ഹൈ കോര്‍ട്ടില്‍ ഒരു PIL ഫയല്‍ ചെയ്ത വിവരം അറിയിക്കുന്നതില്‍ അഭിമാനമുണ്ട്. എല്ലാ സംഘടനകളും ചേര്‍ന്ന് നിന്ന് , നമ്മുടെ സര്‍ക്കാരിന്റെ പിന്തുണയോടു കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.നമ്മുടെ സിനിമാമേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ടെന്നും ഹര്‍ജിയില്‍# ചൂണ്ടിക്കാട്ടുന്നു.

Read more topics: # wcc,# amma high court
wcc pil filed against amma

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES