കാമുകിയുടെ പേര് പറഞ്ഞ് ഉണ്ണി മുകുന്ദൻ; ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട്; ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത കാരണവും തുറന്നു പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ

Malayalilife
topbanner
കാമുകിയുടെ പേര് പറഞ്ഞ് ഉണ്ണി മുകുന്ദൻ; ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട്; ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത കാരണവും തുറന്നു പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ

കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദൻ എന്ന നടൻ അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. കൈനിറയെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

കാമുകിയുടെ പേര് വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ പറയുന്നത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി പറഞ്ഞു. തനിക്കിപ്പോ വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് പലപ്പോഴും നടൻ പറഞ്ഞിട്ടുണ്ട്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി കഴിഞ്ഞു. എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പിലാണ്. അതുകൊണ്ടാണ് തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമായില്ലത്ത് എന്നുമാണ് ഇപ്പോൾ ഉണ്ണി പറഞ്ഞിരിക്കുന്നത്. ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തിയിരുന്നു. അനു സിത്താര, ശോഭന, കാവ്യ മാധവന്‍ എന്നിവരാണ് ഉണ്ണിക്ക് ഇഷ്ടമുള്ള ആ നായികമാര്‍. രഹസ്യമായി ക്രഷുളള നടി ഭാവനയാണെന്നും നടൻ തുറന്നു പറഞ്ഞിരുന്നു.  

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

unni mukundan malayalam movie crush first love lover

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES