Latest News

പൊലീസ് സ്റ്റേഷനില്‍ ആക്ഷന്‍ രംഗളങ്ങള്‍ പിറന്നത് ഇങ്ങനെ; ഡ്യൂപ്പാണെന്ന് പറഞ്ഞവര്‍ക്ക് വേണ്ടി ടര്‍ബോ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ 

Malayalilife
 പൊലീസ് സ്റ്റേഷനില്‍ ആക്ഷന്‍ രംഗളങ്ങള്‍ പിറന്നത് ഇങ്ങനെ; ഡ്യൂപ്പാണെന്ന് പറഞ്ഞവര്‍ക്ക് വേണ്ടി ടര്‍ബോ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ 

മ്മൂട്ടിയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ടര്‍ബോ മേയ് 23നാണ് തീയേറ്ററുകളിലെത്തിയത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. കേരളത്തില്‍ 400 ലധികം കേന്ദ്രങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്.

മാസ് ആക്ഷനും ചേസിംഗ് സീനുകളുമായി മമ്മൂട്ടി ചിത്രത്തില്‍ നിറഞ്ഞാടിയിരുന്നു. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രകടനവുമായി ചിത്രം തിയേറ്ററില്‍ മുന്നേറുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ടര്‍ബോയിലെ ഏറ്റവും പ്രധാനപ്പെട്ട ഫൈറ്റ് സ്വീക്വന്‍സ് നടന്നത് പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു. ഈ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തോക്ക് കൊണ്ട് ആഭ്യാസം കാണിക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. ഇതെല്ലാം ഡ്യൂപ്പാണ് ചെയ്തതെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്കുള്ള ഒരു മറുപടി കൂടിയാണ് ഈ മേക്കിംഗ് വീഡിയോ. വീഡിയോയില്‍ മാസ് ആക്ഷന്‍ രംഗങ്ങള്‍ അനായാസമായി ചെയ്യുന്ന മമ്മൂട്ടിയെയും കാണാം.

turbo movie mass action making

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES