Latest News

അമീര്‍ഖാന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍; സര്‍ക്കാറിന് പിന്നാലെ തമിഴ് റോക്കേഴ്‌സ് വിളയാട്ടം; നിയമനടപടിക്ക് അണിയറ പ്രവര്‍ത്തകര്‍

Malayalilife
topbanner
അമീര്‍ഖാന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍; സര്‍ക്കാറിന് പിന്നാലെ തമിഴ് റോക്കേഴ്‌സ് വിളയാട്ടം; നിയമനടപടിക്ക് അണിയറ പ്രവര്‍ത്തകര്‍

ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍ത്തി അപ്ലോഡ് ചെയ്തിരിക്കുന്നത്. സൈറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാപ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ആമിറിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന കഥാപാത്രമായാണ് കത്രീന വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും നല്ല നര്‍ത്തകിയുടെ വേഷമാണിത്.

ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. ചിത്രത്തിന് അജയ് അതുല്‍ ടീമാണ് സംഗീതമൊരുക്കുന്നത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്.

Read more topics: # thugs of hindustan in internet
thugs of hindustan in internet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES