സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ് ജി 255 എന്ന് നിലവില്‍ ടൈറ്റില്‍ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്.'സത്യം എന്നെന്നും നിലനില്ക്കും ' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അന്നൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
കോസ്മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വരും ദിനങ്ങളില്‍ പുറത്തു വരും.സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വരും ദിനങ്ങളില്‍ പുറത്തു വരും. '
മേം ഹൂം മൂസ'യാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. സമകാലിക ഇന്ത്യന്‍ വ്യവസ്ഥകള്‍ കടന്നുവരുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് പശ്ചാത്തലം. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്, മേജര്‍ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്.