Latest News

സുരേഷ് ഗോപി-ശോഭനാ താരജോഡികളെ വെള്ളിത്തിരയില്‍ വീണ്ടുമെത്തിക്കുന്നത് ദുല്‍ഖര്‍; ആക്ഷന്‍ കിങ്ങിന്റെ മലയാളത്തിലെ തിരിച്ചുവരവിന് നിര്‍മ്മാണമൊരുക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍; ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും 

Malayalilife
topbanner
സുരേഷ് ഗോപി-ശോഭനാ താരജോഡികളെ വെള്ളിത്തിരയില്‍ വീണ്ടുമെത്തിക്കുന്നത് ദുല്‍ഖര്‍; ആക്ഷന്‍ കിങ്ങിന്റെ മലയാളത്തിലെ തിരിച്ചുവരവിന് നിര്‍മ്മാണമൊരുക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍; ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും 

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശോഭന ജോഡികള്‍ തിരിച്ചെത്തുന്നു. ചെന്നൈ കേന്ദ്രീകരിച്ച് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെപ്റ്റംബറോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാര്‍ത്ത എത്തുന്നത് ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്നതാണ്.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും ചെന്നൈയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 

രാഷ്ട്രീയത്തില്‍ സജീവമായശേഷം അഭിനയരംഗത്തുനിന്ന് മാറി നില്‍ക്കുന്ന സുരേഷ്‌ഗോപി വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. സുരേഷ് ഗോപിയുടെ നായികയായി ഏറെക്കാലത്തിനുശേഷം ശോഭന അഭിനയിക്കും. നസ്രിയയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Read more topics: # suresh gopi coming back movie
suresh gopi coming back movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES