ബിയറും പൊറോട്ടയും നിങ്ങള്‍ക്ക് പ്രശ്‌നമാകും! ഉന്തിയ കുടവയറുമായി പരിഭവം പങ്കുവച്ച് സുദേവ് നായര്‍! സിക്‌സ് പാക്കെല്ലാം റൈസ് പാക്കായെന്നും താരം 

Malayalilife
topbanner
ബിയറും പൊറോട്ടയും നിങ്ങള്‍ക്ക് പ്രശ്‌നമാകും! ഉന്തിയ കുടവയറുമായി പരിഭവം പങ്കുവച്ച് സുദേവ് നായര്‍! സിക്‌സ് പാക്കെല്ലാം റൈസ് പാക്കായെന്നും താരം 

രോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കുന്ന നടനാണ് സുദേവ് നായര്‍. ഫിറ്റ്‌നെസ് ടിപ്പുകളുമൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്ന താരത്തിന്റെ സിക്‌സ് പാക്ക് എല്ലാം പോയി കുടവയറുന്തിയ ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.  തന്റെ സിക്‌സ് പാക്കെല്ലാം തന്റെ സിക്‌സ് പായ്ക്ക് 'റൈസ് പായ്ക്ക്' പോലെ ആയത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് താരം. 

എല്ലാവര്‍ക്കുമായി ഒരു മുന്നറിയിപ്പ് എന്നെഴുതിയാണ് കുടവയറുള്ള തന്റെ ചിത്രങ്ങള്‍ സുദേവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും (കേരള പൊറോട്ട, ഐസ്‌ക്രീം എന്നിവ) കുടിക്കുന്ന ബിയറും മറ്റും നിങ്ങള്‍ക്ക് തന്നെ പ്രശ്‌നമാകും. നിങ്ങള്‍ എത്ര തന്നെ വര്‍ക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങള്‍ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണ്. 

താരത്തിന്റെ പോസ്റ്റിനു താഴെ കളിയാക്കിയും ഞെട്ടല്‍ പറഞ്ഞുമൊക്കെയുള്ള കമന്റുകളാണ് അധികവും വരുന്നത്. പ്രേക്ഷകരെ കബളിപ്പിക്കാന്‍ സുദേവ് വയര്‍ വീര്‍പ്പിച്ചു പിടിച്ചിരിക്കുന്നതാണെന്നു വരെ ആളുകള്‍ പറയുന്നു. എന്തായാലും താങ്കളെ എത്രയും വേഗം പഴയ രീതിയില്‍ കാണാന്‍ സാധിക്കട്ടെ എന്ന ശുഭപ്രതീക്ഷയും ചിലര്‍ പങ്കു വയ്ക്കുന്നുണ്ട്. ഫഹദ് ഫാസില്‍ നായകനായ അതിരന്‍ ആണ് സുദേവ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. 

sudev nair about his body change

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES