Latest News

നായകനേക്കാള്‍ കയ്യടി നേടിയ വില്ലന്‍; ലുട്ടാപ്പിയെ കഥയില്‍ നിന്ന് മാറ്റിയ ബാലരമ എഡിറ്റോറിയില്‍ ബോര്‍ഡിനെതിരെ ശബ്ദമുയര്‍ത്തി കേരളം; ലുട്ടാപ്പിക്ക് പകരം കുന്തത്തില്‍ ഡിങ്കിനിയെ എത്തിച്ചാല്‍ ആരാധകര്‍ വെറുതെയിരിക്കുമോ; നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ലുട്ടാപ്പി ഭക്തര്‍; കൂന്തമുനയില്‍ ചോരകൊണ്ടെഴുതിയ ഇതിഹാസ്യകാവ്യമാണ് ലുട്ടാപ്പിയെന്ന് ആരാധകര്‍

Malayalilife
topbanner
നായകനേക്കാള്‍ കയ്യടി നേടിയ വില്ലന്‍; ലുട്ടാപ്പിയെ കഥയില്‍ നിന്ന് മാറ്റിയ ബാലരമ എഡിറ്റോറിയില്‍ ബോര്‍ഡിനെതിരെ ശബ്ദമുയര്‍ത്തി കേരളം; ലുട്ടാപ്പിക്ക് പകരം കുന്തത്തില്‍ ഡിങ്കിനിയെ എത്തിച്ചാല്‍ ആരാധകര്‍ വെറുതെയിരിക്കുമോ; നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ലുട്ടാപ്പി ഭക്തര്‍; കൂന്തമുനയില്‍ ചോരകൊണ്ടെഴുതിയ ഇതിഹാസ്യകാവ്യമാണ് ലുട്ടാപ്പിയെന്ന് ആരാധകര്‍

നായകനേക്കാള്‍ പ്രതിനായകന്‍ കയ്യടി നേടിയിട്ടുണ്ടെങ്കില്‍ അതൊരാളെയുള്ളു...മലയാളികളുടെ സ്വന്തം ലുട്ടാപ്പി... രണ്ടു പതിറ്റാണ്ടിലേറെയായി മലയാളി വായനക്കാരുടെ നെഞ്ചില്‍ തറച്ച പ്രതിനായക രൂപമാണ് ലുട്ടാപ്പി. ഈ പേര് അത്രവേഗം ഹൃദയത്തിലേറ്റിയതല്ല...ഓരോ പരാജയങ്ങളിലും പതറാതെ മയാവി എന്ന മഹാവൃക്ഷത്തിനു മുന്നില്‍ കുന്തമുനയാല്‍ പോരാടിയ ഇതിഹാസമാണ് മലയാളികള്‍ക്ക് ലുട്ടാപ്പി.. മലാള മനോരമയുടെ ബാലസാഹിത്യത്തില്‍ അത്രയധികം സ്വാധീനിച്ച കഥയാണ് ബാലരമയിലെ മായാവി.

നായകനേക്കാള്‍ പല അവസരത്തിലും പ്രതിനായകന്‍ തിളങ്ങിയപ്പോള്‍ വായനക്കാര്‍ ലുട്ടാപ്പിയെ ഹൃദയത്തോട് ചേര്‍ത്തു വച്ചു. മായാവിയുടെ ഉറ്റതോഴരായ രാധയേയും രാജുവിനേയും എതിരിടാനുള്ള എല്ലാ ശ്രമങ്ങളിലും മുത്തുവിനേക്കാളും വിക്രമനേക്കാളും കേമന്‍ ഈ പാവം കുട്ടിച്ചാത്തനായിരുന്നു.

ഡാകിനിക്കും കുട്ടൂസനും കഴിയാത്ത പല നേര്‍ക്കുനേര്‍ പോരാട്ടങ്ങളും ലുട്ടാപ്പി നേരിട്ട് നടത്തി. ലുട്ടാപ്പിയുടെ ഗൊറില്ലാ വാര് രീതികളെ ചെറുക്കുന്ന പ്രകടനമാണ് എപ്പോഴും മായാവി കണിച്ചു നല്‍കുന്നത്. കിന്നരിക്കാടെന്ന സാങ്കല്‍പ്പിക വനത്തിലെ സംരക്ഷകനായ മായാവിക്ക് കരുത്തുറ്റ എതിരാളിയായിരുന്നു ലുട്ടാപ്പി. പിന്നീട് ലൊ്ടുലൊടുക്കനും, പുട്ടാലുവും എല്ലാം മായാവിക്ക് എതിരാളിയായി വന്നപ്പോഴും എതിരാളികളില്‍ സൂപ്പര്‍ ഹീറോ ലുട്ടാപ്പിയായിരുന്നു.

ബാലരമയിലെ ഏറ്റവും പുതിയ ലക്കത്തില്‍ അപ്രതീക്ഷിതമായി ലുട്ടാപ്പിക്ക് പകരം പുതിയ എതിരാളിയെ പരിചയപ്പെടുത്തിയപ്പോള്‍ ആരാധകരില്‍ അമര്‍ഷം പുകയുകയാണ്. ഢിങ്കിണി എന്ന കുട്ടിച്ചാത്തയെയാണ് പുതിയതായി ബാലരമ കഥയിലേക്ക് കൊണ്ടു വന്നത്. കുന്തത്തില്‍ വന്ന ഡിങ്കിനിയെ കണ്ടതോടെ തങ്ങളുടെ ലുട്ടാപ്പിക്ക് എന്തുപറ്റി എന്ന് ആരോപിച്ച് ബാലരമ എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. 

തങ്ങളുടെ ലുട്ടാപ്പിക്ക് എന്തുപറ്റിയെന്നും... തിരിച്ച് തന്നില്ലെങഅകില്‍ തീര്‍ത്തുകളയുമെന്നുംവരെ ഭീക്ഷണികളുണ്ട്. എന്നാല്‍ ലുട്ടാപ്പിയെ അപ്രഖ്യാപിതമായി കഥയില്‍ നിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് സേവ് ലുട്ടാപ്പി ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ സേവ് ലുട്ടാപ്പി ക്യാമ്പയിനാണ് തകര്‍ത്ത് നടക്കുന്നത്.


പച്ച നിറമുള്ള ശരീരവും തലയില്‍ റിബണും കെട്ടി കുന്തത്തില്‍ വരുന്ന ഡിങ്കിണിയ്ക്കൊപ്പം ഒരു കറുത്ത പൂച്ചയും ഒപ്പമുണ്ട്.എന്നാല്‍ തങ്ങളുടെ പ്രിയ കഥാപാത്രം വിടപറയുകയാണോ എന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചൂടന്‍ ചര്‍ച്ച. ആശങ്ക വര്‍ധിച്ചതോട ഹാഷ് ടാഗും പ്രചരിച്ച് തുടങ്ങി. ജസ്റ്റീസ് ഫോര്‍ ലുട്ടാപ്പി, സേവ് ലുട്ടാപ്പി എന്നീ ഹാഷ്ടാഗുകളാണ് ഇപ്പോള്‍ ഫേസ്ബുക്കിലടക്കം ഓടി നടക്കുന്നത്. 
ഒരായിരം കുന്തമുനകളാല്‍ ചങ്കില്‍ ചോരകൊണ്ടെഴുതിയ ഇതിഹാസമാണ് ലുട്ടാപ്പി', 'ലുട്ടാപ്പിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ചു ലുട്ടാപ്പി ഭക്തര്‍ നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്', 'ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരേയും പ്രതിഷേധം ഉയരുന്നു. 

'ലുട്ടാപ്പി നൈഷ്ഠിക ബ്രഹ്മചാരി ആണ്. ലേഡീസിനെ കുന്തത്തില്‍ കയറ്റി ഫാന്‍സിന്റെ വികാരം വ്രണപ്പെടുത്തിയാല്‍ ഒരുങ്ങിയിരുന്നോ' തുടങ്ങി ഒട്ടേറെ രസകരമായ കമന്റുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

വര്‍ഷങ്ങളായി മലയാളത്തിലെ ബാല സാഹിത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കഥയാണ് മായാവി. മനോരമ പ്രസിദ്ധീകരണമായ ബാലരമയുടെ തുടക്ക കാലം മുതലുള്ള പരമ്പരയ്ക്ക് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. 80കളില്‍ പൂംചോല എന്ന കുട്ടികളുടെ ദ്വൈവാരികയില്‍ ഷേബാലിയാണ് ഈ ചിത്രകഥ മലയാളത്തിനു പരിചയപ്പെടുത്തിയത്ധഅവലംബം ആവശ്യമാണ്പ. 84ല്‍ പൂംചോലയില്‍ നിന്നും ഷേബാലി മാറിയതോടെ ബാലരമയിലൂടെ ഈ ചിത്രകഥ എന്‍.എം.മോഹന്‍ ആണ് ഈ കഥ പുനരാവിഷ്‌കരിച്ചത്

social media campaign about luttappi

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES