അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍  ഷൈന്‍ ടോം ചാക്കോയുടെ പെങ്ങള്‍ക്ക് മിന്നുകെട്ട്;റിയ മേരി ചാക്കോ ഇനി വിശാലിന് സ്വന്തം

Malayalilife
topbanner
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍  ഷൈന്‍ ടോം ചാക്കോയുടെ പെങ്ങള്‍ക്ക് മിന്നുകെട്ട്;റിയ മേരി ചാക്കോ ഇനി വിശാലിന് സ്വന്തം

രണ്ട് ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായ വീഡിയോ ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പെങ്ങളുടെ മനസ്സമ്മതം. പെങ്ങളുടെ മനസ്സമ്മതത്തിന് എല്ലാ കാര്യത്തിനും ഓടി നടന്ന് ഓരോ കാര്യങ്ങള്‍ ചെയ്യുന്ന ഷൈനിനെ കാണാമായിരുന്നു. ക്യാമറയുമായി പിന്നാലെ പോയ മാധ്യമപ്രവര്‍ത്തകരോട് എന്റെ പിന്നാലെ വരല്ലേ എന്ന് പറഞ്ഞ ഷൈനിനെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. എന്നിട്ടൊരു ഡയലോഗും, എന്റെ പെങ്ങളുടെ കല്യാണക്കാര്യം വേറാര് നോക്കാനാണ് എന്നാണ്.

അങ്ങനെ ഏട്ടന്‍ ഏറ്റെടുത്ത് നടത്തിയ പെങ്ങളുടെ കല്യാണം കഴിഞ്ഞു. അങ്ങനെ റിയ മേരി ചാക്കോ ഇനി വിശാല്‍ ബെനറ്റ് സാമുവലിന് സ്വന്തമായിരിക്കുകയാണ്. പള്ളിയില്‍ വച്ച് നടന്ന മിന്നുകെട്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വലിയ സിനിമാ സാന്നിധ്യം ഒന്നും വിവാഹ ചടങ്ങില്‍ ഇല്ലായിരുന്നു. ഇനി നടത്താനിരിയ്ക്കുന്ന റിസപ്ഷന് ആണ് സിനിമാ സെലിബ്രിറ്റികളെ ക്ഷണിച്ചിരിയ്ക്കുന്നത്.  മുണ്ടൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചായിരുന്നു മനസ്സമ്മതവും മിന്നുകെട്ടും. മനസ്സമ്മത ചടങ്ങിന് ശേഷം കൈപ്പറമ്പുള്ള പാലറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് റിസപ്ഷന്‍ നടത്തിയിരുന്നു. അതില്‍ നടന്‍ ദിലീപ് പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിരുന്നു.

നിരന്തരം വിവാദങ്ങളില്‍ പെടുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കരിയറില്‍ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് നടന്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളിലും നിറയുന്നത്. മലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ഷൈന്‍ ഇപ്പോള്‍. സിനിമയില്‍ എന്നത് പോലെ തന്നെ സാധാരണ ജീവിതത്തിലും രസികനാണ് ഷൈന്‍ ടോം ചാക്കോ. അലങ്കാരങ്ങളില്ലാതെയാണ് സംസാരിയ്ക്കുന്നത്. അത് തന്നെയാണ് ഷൈനിനെ പ്രേക്ഷക പ്രിയനാക്കുന്നതും. അടി എന്ന ചിത്രമാണ് ഷൈനിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

ഭീഷ്മപര്‍വ്വം, തല്ലുമാല തുടങ്ങിയ സിനിമകളില്‍ ഗംഭീര പ്രകടനവുമായി ഷൈന്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ഓരോ സിനിമയിറങ്ങുമ്പോഴും തന്റെ ഗ്രാഫ് ഉയര്‍ത്തുകയാണ് ഷൈന്‍. അതേസമയം വിവാദങ്ങളിലൂടെ ആ പേര് കളങ്കപ്പെടുകയും ചെയ്യുന്നുണ്ട്. അഭിമുഖങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങളും ചില പെരുമാറ്റങ്ങളുമാണ് നടനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുള്ളത്.

ഊണിലും ഉറക്കത്തിലും ഷൈനിന്റെ മനസില്‍ എപ്പോഴും ഉളളത് സിനിമ മാത്രമാണ്. എപ്പോഴും സിനിമയ്ക്കൊപ്പം ആയിരിക്കുക. കഴിയുന്നത്ര കഥാപാത്രങ്ങള്‍ ചെയ്യുക എന്നതൊക്കെയാണ് ഷൈനിന്റെ ലക്ഷ്യം. സംവിധാന സഹായിയായിരുന്നപ്പോഴും അഭിനയം തന്നെയായിരുന്നു ഷൈനിന്റെ ലക്ഷ്യം. മലയാള സിനിമയില്‍ ഒട്ടും മടിയില്ലാതെ താന്‍ അഭിനയിച്ച എല്ലാ സിനിമയുടേയും പ്രമോഷന് ഒറ്റയ്ക്ക് എങ്കില്‍ ഒറ്റയ്ക്ക് വന്ന് അഭിമുഖങ്ങള്‍ കൊടുക്കാറുള്ള ഒരു നടന്‍ കൂടിയാണ് ഷൈന്‍. ഒരു ദിവസം പോലും വീട്ടിലിരുന്ന് വിശ്രമിക്കാതെ സിനിമയില്‍ അഭിനയിക്കണമെന്നതാണ് ഷൈനിന്റെ ആ?ഗ്രഹം.


 

shine tom chacko sister marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES