Latest News

പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ ' യോര്‍മ്മിപ്പിച്ചു; ശബരിമല വിഷയത്തിലും ഡബ്യു.സി.സി വിഷയത്തിലും അഭിപ്രായം പറഞ്ഞ പൃഥ്വിരാജിനെ വിമര്‍ശിച്ച് ശാരദക്കുട്ടി; ആജീവനാന്തം സ്ത്രീപക്ഷത്താകുമെന്ന് വിശ്വസിച്ച നമ്മുടെ കരണക്കുറ്റിക്ക് സ്വയം അടിക്കണമെന്നും ശാരദക്കുട്ടി; താരത്തിനെ തന്തയ്ക്ക് വിളിച്ചെന്ന് ആരോപിച്ച് ആരാധകരും രംഗത്ത്

Malayalilife
topbanner
 പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ ' യോര്‍മ്മിപ്പിച്ചു; ശബരിമല വിഷയത്തിലും ഡബ്യു.സി.സി വിഷയത്തിലും അഭിപ്രായം പറഞ്ഞ പൃഥ്വിരാജിനെ വിമര്‍ശിച്ച് ശാരദക്കുട്ടി; ആജീവനാന്തം സ്ത്രീപക്ഷത്താകുമെന്ന് വിശ്വസിച്ച നമ്മുടെ കരണക്കുറ്റിക്ക് സ്വയം അടിക്കണമെന്നും ശാരദക്കുട്ടി; താരത്തിനെ തന്തയ്ക്ക് വിളിച്ചെന്ന് ആരോപിച്ച് ആരാധകരും രംഗത്ത്

ബരിമലവിഷയത്തിലും ഡബ്യു.സി.സി വിഷയത്തിലും തുറന്ന പ്രതികരണം നടത്തിയ പൃഥ്വിരാജ് സുകുമാരനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആജീവനാന്തം പൃഥ്വിരാജ് സ്ത്രീപക്ഷവാദിയായിരിക്കും എന്ന് വിശ്വസിച്ച സ്വന്തം കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടതെന്ന് ശാരദക്കുട്ടി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അവര്‍ പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് പിന്തുണച്ച് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നും ശബരിമലയില്‍ തന്നെ പോകണമെന്ന വാശി എന്തിനാണെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശാരദക്കുട്ടിയുടെ വാക്കുകള്‍ 

സിനിമ'യില്‍ 'ഡയലോഗ്' പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനില്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരന്‍ ഞങ്ങള്‍ക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോന്‍ പറഞ്ഞിട്ടാണ് ംരരക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയില്‍ തന്നെ പോകണമെന്ന വാശി എന്തിനാണെന്നുചോദിച്ചതും പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ ' യോര്‍മ്മിപ്പിച്ചു.

എസ്.ശാരദക്കുട്ടി

saradakutty against prithviraj sukumaran

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES