സന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്ന കലിയുഗ എത്തുന്നു; സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണില്‍ ആരംഭിക്കും

Malayalilife
topbanner
 സന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്ന കലിയുഗ എത്തുന്നു; സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണില്‍ ആരംഭിക്കും

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്ന അടുത്ത ചിത്രം അണിയയില്‍ ഒരുങ്ങുന്നു. കാലാപാനി, ഇരുവര്‍, പവിത്രം തുടങ്ങിയ സിനിമകളിലുടെ മോഹന്‍ലാലിനെ ഫ്രെയിമുകളില്‍ മനോഹരമാക്കിയ സന്തോഷ് കലിയുഗ എന്ന സിനിമയ്ക്ക് വേണ്ടിയാണ് വീണ്ടും ഒന്നിക്കുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ഉറുമിക്ക് ശേഷം മെഗാ ഹിറ്റുമായിട്ടാകും ഇത്തവണ സന്തോഷിന്റെ വരവ്.  

മോഹന്‍ലാലിനെ നായകനാക്കി സന്തോഷ് ഇതുവരെ സിനിമ സംവിധാനം ചെയ്തിട്ടില്ലാത്തതിനാല്‍ തന്നെ പ്രേക്ഷകരും ഏറെ കാത്തിരിപ്പിലാണ്. ഗോകുലം മൂവീസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് സൂചനകള്‍ വരുന്നത്. നിലവില്‍ കാളിദാസ് ജയറാം- മഞ്ജു വാര്യര്‍ ടീമിനെ വെച്ച് ജാക്ക് ആന്‍ഡ് ജില്‍ എന്ന ഒരു മലയാള ചിത്രം ചെയ്യുകയാണ് സന്തോഷ് ശിവന്‍. അതുപോലെ എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ക്യാമറാമാനും സന്തോഷ് ശിവന്‍ ആയിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

santhsh shivan and mohnlal joining new project

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES