Latest News

എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട് ?ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല... ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്; വിമര്‍ശകയ്ക്ക് മറുപടി കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ് 

Malayalilife
topbanner
എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട് ?ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല... ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്; വിമര്‍ശകയ്ക്ക് മറുപടി കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ് 

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ സന്തോഷ് പണ്ഡിറ്റ് പൊതുജനങ്ങളുടെ പണം അടിച്ചുമാറ്റുകയാണെന്ന യുവതിയുടെ വിമര്‍ശനത്തിന്  ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമങ്ങളില്‍ തനിക്കു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. 'ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ലെന്നും താരം പറയുന്നു. 
ഞാനാരുടെയും സ്വത്ത് പറ്റിച്ചുവെന്നോ ആരെയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.'പണ്ഡിറ്റ് തുറന്നടിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:-

പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും..ദേ..എന്റെ കമന്റ് ബോക്‌സില്‍ വന്ന് ചിലര്‍ ഒരു സീരിയസ് ആരോപണം നടത്തുന്നുണ്ടേ..അതായത് ഞാനൊരു ദിവസം രണ്ട് ഷ4ട്ട് ഉപയോഗിക്കുന്നു എന്നതാണ് പലരും ചൊറിഞ്ഞു നടക്കുന്ന ഉറക്കം നഷ്ടപ്പെടുത്തിയ പ്രശ്‌നം..

ദിവസവും 2 ഷര്‍ട്ട് ഇടുന്നു എന്ന ഈ ആരോപണം..ഞാന്‍ പൂ4ണമായും നിഷേധിക്കുന്നു. വിവരക്കുറവുള്ള കുറേപേര്‍ ബോധപൂ4വം പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥയാണ് അത്..കാരണം ഒരു ദിവസം രണ്ടല്ല ഏഴു വരെ ഷ4ട്ട് വരെ ഞാന്‍ ഉപയോഗിക്കാറുണ്ട്..മരക്കഴുതകളായ എന്റെ വിമര്‍ശകര്‍ ഈ സത്യം ഇതുവരെ അറിഞ്ഞില്ല..

ഷൂട്ടിങ് ദിവസങ്ങളില്‍ കുറേ സീനുകള്‍ ഒരേ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള് 7 സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ സ്വഭാവികമായും 7 ഷ4ട്ട് ഇടേണ്ടി വരും...പിന്നെ പാട്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴും കുറേ ഷ4ട്ട് മാറ്റണം..ഇതാണ് സത്യം..

സാധാരണ ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിലും രാവിലെ 5 മണിക്കെല്ലാം എഴുന്നേറ്റ് ഷ4ട്ട് ധരിച്ചാണ് ദൂരയാത്രകളും മറ്റും നടത്തുന്നേ..വൈകുന്നേരം ആകുമ്പോഴേക്കും വിയര്‍പ്പ് നാറ്റം വന്നാല്‍ ചിലപ്പോള്‍ ഷര്‍ട്ട് മാറ്റാറുണ്ട്...ഇതൊക്കെ ഒരു ക്രിമിനല്‍ മിസ്റ്റേക്ക് ആണോ ? പൂക്കളുള്ള കളര്‍ഫുള്‍ ഷര്‍ട്ട് ധരിക്കുന്നേ എന്നു പറഞ്ഞും ചില മഹാത്മാ ദു:ഖത്തോടെ ഓരി ഇടുന്നത് കണ്ടു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കും..ഇന്ത്യ സ്വാതന്ത്ര്യമാണ്..

പിന്നെ ഷര്‍ട്ട് 99 ശതമാനും എന്നോട് ഇഷ്ടം ഉള്ളവരാണ് വാങ്ങി തരുന്നത്. ഈ വിഷയത്തില്‍ കുരുപൊട്ടുന്നവര്‍ സ്വന്തം അച്ഛനോട് ഇനി മേലില്‍ നിങ്ങള്‍ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷണിപെടുത്തിയാല്‍ ചിലപ്പോള്‍ ആ ചൊറിച്ചലിന് ഒരു സമാധാനം ആകും..

പിന്നെ കുറേ വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു ഗൗരവതരമായ വിഷയം ഞാന്‍ പുറത്ത് പരിപാടികള്‍ക്കു പോകുമ്പോള്‍ പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു.. ഇത് സത്യമാണേ..ഈ രീതിയില്‍ ചൊറിയുന്നവരോട് ഈ പ്രശ്‌നം തീര്‍ക്കുവാന്‍ നിങ്ങള്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറയുക..'നിങ്ങള്‍ ദയവായ് ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങള്‍ വാങ്ങി കൊടുക്കരുത് ' എന്നു പറയുക..അപ്പോള്‍ വിമര്‍ശകന്റെ അമ്മ 'പോയ് പണി നോക്കടാ.. പണ്ഡിറ്റ് ചോദിച്ചാല്‍ ഞാന്‍ എന്തും കൊടുക്കും' എന്നു മറുപടി പറഞ്ഞാല്‍ വിമര്‍ശകന്‍ തല താഴ്ത്തി തിരിച്ചു വരിക..ഇവരെന്നല്ല, എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. ?

ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല.ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം..പൂക്കളുള്ള ഷര്‍ട്ട് ഇടുന്നു, ഉച്ച ഭക്ഷണം കഴിക്കുന്നു ഇതൊക്കെയാണ്...

ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് വന്‍ തുക മുടക്കി പ്രശസ്തരെ വിളിക്കാതെ , സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക..പക്ഷേ മാതാപിതാക്കള്‍ പ്രശസ്തരല്ലാ എന്നും പറഞ്ഞ് പല 'നന്മ മരങ്ങളും' തങ്ങളുടെ അരിയും കറിയും കൊടുക്കുന്ന ചാരിറ്റി പരിപാടികളില്‍ ബോധപൂര്‍വം അവരെ ഒഴിവാക്കും..

ചാരിറ്റി ചെയ്യുന്നത് വലിയ തോതില്‍ എന്തിനാണ് ഉദ്ഘാടനം നടത്തുന്നത്..ഇതെന്താ സൂപ്പര്‍മാര്‍ക്കറ്റ്, കാര്‍ ഷോറൂം ആണോ ഉദ്ഘാടനം നടത്തുവാന്‍ ? പക്ഷേ തങ്ങള് നടത്തുന്ന ചാരിറ്റി നാട്ടുകാരെ അറിയിക്കുവാന്‍  വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്..

പിന്നെ പ്രശസ്തന് വേണ്ടി ചെലവാകുന്ന വന്‍തുക കൂടി ഏതെങ്കിലും പാവപ്പെട്ടവ4ക്ക് കൊടുത്തൂടെ..ഈ ചാരിറ്റി ഉദ്ഘാടന മഹാമഹത്തിന് എന്തിനാണ് സിനിമക്കാരെ വിളിക്കുന്നത് ? കഥയില്‍ ചോദ്യമില്ല..അവരുടെ കൂടെ നിന്ന് കൂടെ ഫോട്ടോ എടുത്താലേ ചെയ്ത കാര്യം നാട്ടുകാര്‍ അറിയൂ...പബ്ലിസിറ്റി കിട്ടൂ.

കണ്ട പ്രശസ്തിക്ക് ഷര്‍ട്ട് വാങ്ങി കൊടുക്കുന്ന സമയം ജന്മം തന്ന അച്ഛന് ആരും ഷര്‍ട്ട് വാങ്ങി അങ്ങേരെക്കൊണ്ട് ചാരിറ്റി ഉദ്ഘാടിച്ചൂടെ...അയ്യോ..അതു പലരും ചെയ്യൂലാ..ഒന്നാമത് അച്ഛന് ഷര്‍ട്ട് വാങ്ങി കൊടുത്ത് ആ ഫോട്ടോ പോസ്റ്റിയാല് ആരും ലൈക്കും ഷെയറും ചെയ്യില്ല..

ഇനി വല്ല സിനിമാക്കാരനും ഷര്‍ട്ട് വാങ്ങി കൊടുത്താല്‍ ചുളുവില്‍ ഫോട്ടോ എടുത്ത് ഫോട്ടോ എടുത്ത് 'ഞാന്‍ ഷര്‍ട്ട് വാങ്ങി കൊടുത്തേ..' എന്നു പറഞ്ഞ് പോസ്റ്റിയാല്‍ പ്രശസ്തന്റെ മറവില് ഓസിക്ക് കുറേ ലൈക്കും ഷെയറും ഒപ്പിക്കാം...

ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവ4 ഒന്നുകില്‍ സ്വന്തം കൈ കൊണ്ട് സാധനങ്ങള്‍ കൊടുക്കുക..അല്ലാ..ഉദ്ഘാടന മഹാമഹം നടത്തണമെങ്കില്‍ സ്വന്തം അച്ഛന് ഷ4ട്ടും, 9 മാസവും 10 ദിവസവും ചുമന്നു അമ്മയ്ക്ക് സാരിയും വാങ്ങി കൊടുത്ത് ഉദ്ഘാടനം നടത്തിക്കുക. പ്രശസ്തന് വേണ്ടി ചെലവാകുന്ന പണം വല്ല പാവപ്പെട്ടവനും കൊടുക്കുക..ഇനിയെങ്കിലും തെറ്റ് തിരുത്തുക...

(വാല്‍കഷ്ണം...പണ്ഡിറ്റിന് ആരാധകര്‍ ഷര്‍ട്ടും, കൂളിങ് ഗ്ലാസും മേക്ക്അപ് സാധനങ്ങളൊക്കെയോ തരുന്നുള്ളു..ഇവിടെ ചില മഹാത്മാര്‍ക്ക് ഇന്നോവ കാറും, 3000 സ്‌ക്വയര്‍ഫീറ്റ് വീടും, ചില ബിസിനസ്സുകാരുടെ വക 10,00,000 ഒക്കെ ഓസിക്ക് ഇഷ്ടം കൂടി കൊടുക്കുന്നു. ഇതുമായ് താരതമ്യം ചെയ്താല്‍ പണ്ഡിറ്റിന് കിട്ടുന്നതൊക്കെ എന്ത് ?)

Read more topics: # santhosh pandit,# mass replay
santhosh pandit mas replay against critics

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES