Latest News

എന്റെ ജീവിതത്തിന്റെ വരമാറി മറിഞ്ഞത് വിക്രമാധിത്യനിലേക്കുള്ള ലാല്‍ജോസ് സാറിന്റെ ക്ഷണമാണ്; പിന്നീട് നിരവധി അച്ഛന്‍ വേഷങ്ങള്‍ കിട്ടിയപ്പോഴും തിളങ്ങിയത് പുലിമുരുകനിലെ വേഷം; ആദ്യമായി പെണ്‍നടന്‍ നാടകവേദിയിലെത്തിച്ചത് ഓച്ചിറ വേലുക്കുട്ടി ആശാനോടുള്ള സ്മരണാര്‍ത്ഥമാണ്; അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം പോലും ഇന്നും കേരളത്തിലില്ല; സംഗീത നാടക ആക്കാദമയില്‍ പോലും ആ നാടകത്തിന് അരങ്ങ് ലഭിക്കാത്തത് കേരളത്തിലെ പെണ്‍നടന്മാരോടുള്ള അവഗണനയാണ്; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂര്‍

Malayalilife
topbanner
എന്റെ ജീവിതത്തിന്റെ വരമാറി മറിഞ്ഞത് വിക്രമാധിത്യനിലേക്കുള്ള ലാല്‍ജോസ് സാറിന്റെ ക്ഷണമാണ്; പിന്നീട് നിരവധി അച്ഛന്‍ വേഷങ്ങള്‍ കിട്ടിയപ്പോഴും തിളങ്ങിയത് പുലിമുരുകനിലെ വേഷം; ആദ്യമായി പെണ്‍നടന്‍ നാടകവേദിയിലെത്തിച്ചത് ഓച്ചിറ വേലുക്കുട്ടി ആശാനോടുള്ള സ്മരണാര്‍ത്ഥമാണ്; അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം പോലും ഇന്നും കേരളത്തിലില്ല; സംഗീത നാടക ആക്കാദമയില്‍ പോലും ആ നാടകത്തിന് അരങ്ങ് ലഭിക്കാത്തത് കേരളത്തിലെ പെണ്‍നടന്മാരോടുള്ള അവഗണനയാണ്; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂര്‍

ലാല്‍ ജോസ് വിക്രമാധിത്യനിലേക്ക് ക്ഷണിച്ചതോടെയാണ് തന്റെ ജീവിതത്തിലെ വരമാറിയതെന്ന് വ്യക്തമാക്കി നടന്‍ സന്തോഷ് കീഴാറ്റൂര്‍. വിക്രമാധിത്യനിലേക്കുള്ള എന്റെ ക്ഷണം വന്നത് രാമാലീല സംവിധായകന്‍ സന്തോഷ് അമ്പാട്ട് വഴിയാണ്. ലാല്‍ ജോസ് സാറിന് എന്റെ ഫോട്ടോ കാണിച്ച ശേഷം സിനിമയുടെ ഒഡിഷനായി എ്‌ന്നെ ക്ഷണിക്കുകയായിരുന്നെന്നും സന്തോഷ് വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ഈകാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

വിക്രമാധിത്യന് പിന്നാലെ പുലിമുരുഗനിലും അച്ഛന്‍ വേഷം തേടിയെത്തി തുടരെ അഭിനയിച്ച രണ്ട് സിനിമകളിലും അച്ഛന്‍ കഥാപാത്രം മരിക്കുന്ന റോള്‍ ആയതിനാല്‍ മരണ നടനെന്ന് പോലും ട്രോളുകള്‍ എത്തിയിരുന്നു. 


മറിയം മുക്കിലും തേങ്ങ വീണു മരിക്കുന്ന അച്ഛനായിട്ടാണ് ഞാന്‍ എത്തിയത്. ഇപ്പോള്‍ എവിടെപ്പോയാലും എന്നെ ശ്രദ്ധിക്കുന്നത് തന്നെ പുലിമുരുകന്റെ അച്ഛന്‍ എന്ന രീതിയാലാണ്. ഗ്രേറ്റ് ഫാദറില്‍ ശക്തമായ ഒരു വില്ലന്‍വേഷമാണ് നല്‍കിയത്. ഇത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവസാനമായി അഭിനയിച്ച മധുരരാജയില്‍പോലും മികച്ച ഒരുറോളാണ് ലഭിച്ചത്. സിനിമയില്‍ ഒരു കോണ്‍സ്റ്റബിള്‍ റോളായിരുന്നു ലഭിച്ചത്. 

ഓടുന്നന്‍ എന്ന സിനിമയില്‍ ഫുള്‍ നഗ്നതയില്‍ അഭിനയിച്ചിട്ടുണ്ട്. പാമ്പിനെ ദേഹത്തിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. പത്തിരുപത് ദിവസം അട്ടപ്പാടിയിലായിരുന്നു ഷൂട്ടിങ്. പക്ഷേ ആ സിനിമ ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ല. ഒത്തിരി ഇഫര്‍ട്ട് എടുത്ത സിനിമയാണത് പുറത്തിറങ്ങാതെ പോയതില്‍ വിഷമമുണ്ട്. 

നാടകങ്ങളെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇപ്പോഴും രണ്ട് സോളോ നാടകങ്ങള്‍ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ അവതരിപ്പിക്കാന്‍ വേദികളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയകരമായ കാര്യം. നാടക ബുദ്ധിജീവികള്‍ അക്കാദമിക്ക് ബുദ്ധിജീവികള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ നാടകത്തിനുള്ള അരങ്ങ് ഒരുക്കുന്നില്ല എന്നതാണ് വാസ്തവികത. 

നാടകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഓച്ചിറ വേലുക്കൂട്ടിയുടെ വേഷം ചെയ്തതാണ്. അന്നത്തെ കാലത്ത് സ്ത്രീകള്‍  നാടകരംഗത്തേക്ക് കടന്നെത്തിയിരുന്നില്ല. ആദ്യമായി സ്ത്രീവേഷം കെട്ടി ഓച്ചിറ വേലുക്കൂട്ടി എത്തിയപ്പോള്‍ സ്ത്രീകള്‍ പോലും നാണിച്ചു പോയിട്ടുണ്ട്. ഓച്ചിറവേലുക്കുട്ടിക്ക് വേണ്ടി ഇന്നുവരെ ഒരു സ്മാരകം പോലും ഉയര്‍ന്നിട്ടില്ല. അത് മനസില്‍ വച്ചുകൊണ്ടാണ് ഞാന്‍ പെണ്‍ നടനായി അരങ്ങിലെത്തിയത്. 


സോളോ നാടകം എന്ന് രീതിയിലാണ് അത് നടത്തിയത്. കേരളത്തില്‍ അതിന് എത്രത്തോളം പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്ന് അറിയില്ല. സംഗീത നാടക അക്കാദമിയിലെ ഒരു വേദി പോലും എനിക്ക് ലഭിച്ചിട്ടില്ല. പെണ്‍വേഷം കെട്ടിയ നടന്മാരോടുള്ള അവഗണ നമ്മള്‍ അവിടെയാണ് തിരിച്ചറിയുന്നതെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ഒരു കലാനാടക രംഗ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആളല്ല. ഒരു കര്‍ഷക തൊഴിലാളിയുടെ മകനില്‍ നിന്നാണ് ഞാന്‍ നടനായി അരങ്ങിലെത്തിയത്. അതിനാല്‍ തന്നെ എനിക്ക് കലയോട് അടങ്ങാത്ത അഭിനിവേഷമുണ്ടെന്നും സന്തോഷ് പറയുന്നു.

santhosh keezhatoor about his life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES