വ്യാജവാര്‍ത്തകളിലും അപവാദപ്രചരണങ്ങളിലും നിങ്ങള്‍ വീഴരുത്; രീക്ഷിക്കുന്നതിനായി ദൈവം ഞങ്ങളെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്; സഞ്ജയ് ദത്തിന്റെ ആരാധകരോട് ഭാര്യ മാന്യത

Malayalilife
topbanner
 വ്യാജവാര്‍ത്തകളിലും അപവാദപ്രചരണങ്ങളിലും നിങ്ങള്‍ വീഴരുത്; രീക്ഷിക്കുന്നതിനായി ദൈവം ഞങ്ങളെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്; സഞ്ജയ് ദത്തിന്റെ ആരാധകരോട് ഭാര്യ മാന്യത

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ എത്തിയതോടെ ആരാധകര്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഇപ്പോള്‍  താരത്തിന്റെ രോഗത്തെക്കുറിച്ചുളള വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ മാന്യത രംഗത്തെത്തി. ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന ആരാധകരോട് നന്ദി പറഞ്ഞ മാന്യത വ്യാജവാര്‍ത്തകളില്‍ വീഴരുതെന്നും മുന്നറിയിപ്പും നല്‍കി. എന്നാല്‍ താരത്തിന്റെ രോഗത്തെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശമില്ല.

സഞ്ജു വേഗം രോഗമുക്തി നേടാന്‍ ആശംസ അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു. ഈ ഘട്ടത്തെ അതിജീവിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും ശക്തിയും ഞങ്ങള്‍ക്ക് വേണം. കഴിഞ്ഞ കുറച്ചു വര്‍ഷമായി കുടുംബം പലതിലൂടെയും കടന്നുപോയി എന്നാല്‍ എനിക്ക് ഉറപ്പുണ്ട്.
ഇതിനേയും ഞങ്ങള്‍ മറികടക്കും. സഞ്ജുവിന്റെ ആരാധകരോടുള്ള അപേക്ഷയാണ് ഇത്. അനാവശ്യമായ അപവാദ പ്രചരണങ്ങളിലും നിഗമനങ്ങളിലും നിങ്ങള്‍ വീഴരുത്.

 സ്നേഹവും പിന്തുണയും തുടര്‍ന്നുനല്‍കി ഞങ്ങളെ സഹായിക്കൂ. സഞ്ജു എന്നും ഒരു പോരാളിയാണ്. ഞങ്ങളുടെ കുടുംബവും. മുന്നിലുള്ള വെല്ലുവിളിയെ ഞങ്ങള്‍ മറികടക്കുന്നത് പരീക്ഷിക്കുന്നതിനായി ദൈവം ഞങ്ങളെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങള്‍ വിജയിച്ച് അപ്പുറം കടക്കുമെന്ന് അറിയാം. ഈ സന്ദര്‍ഭത്തില്‍ വെളിച്ചവും പോസിറ്റിവിറ്റിയും പരത്താം.' - മാന്യത കുറിച്ചു.

61കാരനായ സഞ്ജയ് ദത്തിനെ ആഗസ്റ്റ് എട്ടിനായിരുന്നു മുംബയിലെ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആദ്യം തന്നെ താരത്തിന് കൊവിഡ് വൈറസ് ബാധിച്ചിട്ടുണ്ടെനന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് പരിശോധനയ്ക്ക് അദ്ദേഹത്തെ ഇതേ തുടര്‍ന്ന് വിധേയനാക്കുകയും ചെയ്തു. അതേ സമയം താരത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. വീണ്ടും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദമാണെന്ന് കണ്ടെത്തിയത്.

അതേസമയം, നടനെ യു എസിലേക്ക് വിദഗ്ദ്ധചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. താന്‍ ജോലിയില്‍ നിന്ന് ചികിത്സയ്ക്കായി ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി കൊണ്ട് സഞ്ജയ് ദത്ത് ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു. ആരും പരിഭ്രമിക്കേണ്ടെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും എത്രയും വേഗം തന്നെ താന്‍ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററില്‍ കൂടി അറിയിക്കുകയും ചെയ്തു.

sanjay dutts wife maanayata responds against rumours

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES