Latest News

സ്‌കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി; ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി; ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിനും നന്ദി: തന്നെ മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന് പരാതി പറഞ്ഞ അമ്മയുടെ തനിനിറം തുറന്നുകാട്ടി നടി സംഗീത ക്രിഷ്

Malayalilife
topbanner
സ്‌കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി; ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി; ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിനും നന്ദി: തന്നെ മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന് പരാതി പറഞ്ഞ അമ്മയുടെ തനിനിറം തുറന്നുകാട്ടി നടി സംഗീത ക്രിഷ്

സിനിമാതാരങ്ങളായ നടിമാരെ സ്വന്തം വീട്ടുകാർ കറവപ്പശുക്കളാക്കുന്ന നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പരാതിയുമായി പലരും എത്തുകയും വീട്ടുകാരുമായി തെറ്റിപ്പിരിയുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ 'ഉദയനാണ് താരം' സിനിമയിലെ നായികയെപ്പോലെയുള്ള സ്ഥിതിയുണ്ട് പല താരങ്ങൾക്കും. ഇപ്പോഴിതാ സമാനമായ ഒരു സംഭവം തുറന്നുപറയുകയാണ് നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട നടി സംഗീത ക്രിഷ്.

സംഗീത തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഇവരുടെ അമ്മ രംഗത്തുവന്നിരുന്നു. എന്നാൽ ഇതല്ല സത്യമെന്നും തന്നോട് കുഞ്ഞുപ്രായം മുതൽ അതിക്രൂരമായാണ് അമ്മയും കുടുംബവും പെരുമാറിയതെന്നും വ്യക്തമാക്കുകയാണ് സംഗീത ഇപ്പോൾ. മലയാളത്തിലടക്കം തെന്നിന്ത്യൻ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരത്തിന്റെ ട്വിറ്റർ കുറിപ്പാണ് വൈറലാകുന്നത്. അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കെല്ലാം 'നന്ദി' പറഞ്ഞുകൊണ്ടാണ് അമ്മയുടെയും കുടുംബത്തിന്റെ തനിനിറം താരം തുറന്നുകാട്ടുന്നത്.

'പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത, മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി.

നിങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടിൽ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭർത്താവിനെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി.. ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിർത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.' - ഇതായിരുന്നു സംഗീത ട്വിറ്ററിൽ കുറിച്ചത്.

തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയത് സിനിമാ ലോകത്ത് ചർച്ചയാകുകയും സോഷ്യൽ മീഡിയയിൽ പലരും നടിയുടെ ക്രൂരതയാണിത് എന്നുപറഞ്ഞ് അഭിപ്രായം പറയുകയും ചെയ്തിരുന്നു. ത്‌ന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന് അമ്മ പരാതി നൽകുകയും ചെയ്തിരുന്നു. ഇതോടെ സംഗീതയെ കുറിച്ച് മോശമായ രീതിയിൽ പ്രതികരണങ്ങളും സൈബർ ലോകത്ത് സജീവമായി.

ഈ സാഹചര്യത്തിലാണ് യഥാർത്ഥത്തിൽ എങ്ങനെയാണ് തന്നോട് കുടുംബം പെരുമാറിയതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്. മലയാളത്തിൽ വലിയ വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ നായികയായിരുന്നു സംഗീത. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകൻ, ഉത്തമൻ, സമ്മർ ഇൻ ബത്‌ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മലയാളത്തിലും അഭിനയിച്ച താരമാണ് സംഗീത.

 

Read more topics: # sangeetha krish against mother
sangeetha krish against mother

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES