പിങ്ക് ഓഫ്‌ഷോള്‍ഡര്‍ ലഹങ്കയില്‍ സുന്ദരിയായി മൃദുല മുരളി; സംഗീത് രാവിലെ താരത്തിന്റെ ചിത്രങ്ങള്‍

Malayalilife
topbanner
 പിങ്ക് ഓഫ്‌ഷോള്‍ഡര്‍ ലഹങ്കയില്‍ സുന്ദരിയായി മൃദുല മുരളി; സംഗീത് രാവിലെ താരത്തിന്റെ ചിത്രങ്ങള്‍

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ നടിയായി മാറിയ താരമാണ് മൃദുല മുരളി. മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. നാളുകള്‍ക്ക് മുന്‍പായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ഭാവന, സയനോര, ശില്‍പ ബാല, രമ്യാ നമ്പീശന്‍, ഷ്ഫ്ന തുടങ്ങിയവരൊക്കെയെത്തി ആര്‍ഭാടമായിട്ടാണ് വിവാഹം നടത്തിയത്.  ഇപ്പോള്‍ താരത്തിന്റെ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഡാര്‍ക്ക് പിങ്ക് നിറത്തിലെ ഓഫ്‌ഷോള്‍ഡര്‍ ലെഹങ്കയില്‍ അതിസുന്ദരിയായാണ് മൃദുല തലേദിവസത്തെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയത്. ഇരുകൈകളിലും മെഹന്തി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്.

ഇതിനുപിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടും നൃത്തവുമായി സംഗീത് രാവ് ആഘോഷമാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. നിതിന്‍ വിജയ് ആണ് മൃദുലയുടെ വരന്‍.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. വിവാഹ നിശ്ചയത്തിന് നടിമാരും അടുത്ത സുഹൃത്തുക്കളുമായ ഭാവന, രമ്യ നമ്പീശന്‍ , ശില്‍പ്പ ബാല, ഷഫ്ന, ഗായികമാരായ സയനോര , അമൃത സുരേഷ് , അഭിരാമി സുരേഷ് ,ഗായകന്‍ വിജയ് യേശുദാസ്. നടന്‍ മണികുട്ടന്‍ എന്നിവരും പങ്കെടുത്തിരുന്നു. 

റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി. വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

 


 

Read more topics: # sangeeth function,# of mrudula murali
sangeeth function of mrudula murali

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES