Latest News

ഈ പെണ്ണിന് ഭ്രാന്താണ്, പിച്ച എടുത്ത് തെണ്ടി തിന്നും, എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു: സലിം കുമാർ

Malayalilife
topbanner
ഈ പെണ്ണിന് ഭ്രാന്താണ്, പിച്ച എടുത്ത് തെണ്ടി തിന്നും, എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു: സലിം കുമാർ

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് നടൻ സലിം കുമാർ.  അച്ഛനുറങ്ങാത്ത വീട് .ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾ സലിം കുമാറിന്റെ അഭിനയ  മികവ് 
പ്രധാനമായും വിളിച്ചോതുന്ന ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ താരം താന്‍ ഇവിടം വരെ എത്തിയതില്‍ മക്കളെക്കാളും കൂടുതല്‍ ഭാര്യയ്ക്കായിരിക്കും അഭിമാനം തോന്നിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് .

കാരണം എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് എനിക്കും അറിഞ്ഞൂടാ. ഇങ്ങനെയൊക്കെ ആവുമെന്ന് അവരും കരുതിയിട്ടുണ്ടാവില്ല.അന്ന് ഒരു പണിയുമില്ലാത്ത ആളായിരുന്നു ഞാൻ. മിമിക്രിയ്ക്ക് പോയാല്‍ കിട്ടുന്നത് നൂറോ നൂറ്റിയമ്പത് രൂപയോ ആയിരുന്നു. അതു കൊണ്ട് എങ്ങനെ ഒരു കുടുംബം ജീവിക്കാനാണ്. എന്നിട്ടും ഇയാളെ തന്നെ കല്യാണം കഴിച്ചാല്‍ മതിയെന്ന് ഒരു പെണ്ണ് തീരുമാനമെടുക്കുകയാണ്.

ഈ പെണ്ണിന് ഭ്രാന്താണ്, പിച്ച എടുത്ത് തെണ്ടി തിന്നും, എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ട് എന്റെ ഭാര്യയായിരിക്കും ഏറ്റവുമധികം അഭിമാനം കൊള്ളുന്നതെന്നും സലിം കുമാർ തുറന്ന് പറയുന്നു.

salim kumar reveals about the life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES