ജയിലറില്‍  രജനികാന്തിനൊപ്പം മോഹന്‍ലാലും? താരമെത്തുക അതിഥി വേഷത്തില്‍ എന്ന് സൂചന            

Malayalilife
topbanner
 ജയിലറില്‍  രജനികാന്തിനൊപ്പം മോഹന്‍ലാലും? താരമെത്തുക അതിഥി വേഷത്തില്‍ എന്ന് സൂചന             

നടന്‍ രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലറി'ല്‍ കാമിയോ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്ന് സൂചന. സിനിമ അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇങ്ങനെ ഒരു സൂചന പങ്ക് വച്ചത്. ഇതിനു പുറകെ മോഹന്‍ലാല്‍, രജനീകാന്ത് കോംബോയില്‍ പ്രതീക്ഷ പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണങ്ങള്‍ ഇതുവരെ അറിയിച്ചിട്ടില്ല. ജനുവരി 8,9 തീയതികളില്‍ ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ചിത്രീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ ചെറിയ ഷെഡ്യൂളില്‍ കാമിയോ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക എന്നാണ് ട്വീറ്റുകള്‍. രജനികാന്തിന്റെ 169മത് ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രമായാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. ബീസ്റ്റിനുശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ

പടയപ്പക്ക് ശേഷം രജനീകാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍. കന്നഡ താരം ശിവരാജ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ നായിക. വിനായകനും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്നവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ വിനായകന്റെ വേഷത്തെക്കുറിച്ചും അനലിസ്റ്റ് ശ്രീധര്‍ പിള്ളയായിരുന്നു വിവരം പുറത്തുവിട്ടിരുന്നത്.

ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമന്ന ഭാട്ടിയ നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.ചിത്രം 2023 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലക്ഷ്യമിടുന്നത്. ജയിലറിനായി 151 കോടിയാണ് രജനികാന്ത് പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍.

rajinikanth and mohanlal jailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES