ചേച്ചി പാട്ടിലെങ്കില്‍ നക്ഷത്ര നൃത്തത്തില്‍..! സ്‌കൂളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി പൂര്‍ണിമയുടെ മകള്‍..!! നൃത്ത ചിത്രങ്ങള്‍ വൈറല്‍..!

Malayalilife
topbanner
ചേച്ചി പാട്ടിലെങ്കില്‍ നക്ഷത്ര നൃത്തത്തില്‍..! സ്‌കൂളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി പൂര്‍ണിമയുടെ മകള്‍..!! നൃത്ത ചിത്രങ്ങള്‍ വൈറല്‍..!

ലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്ദ്രജിത്തിന്റെ ആദ്യത്തെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് സംഗീതത്തിലൂടെ നിരവധി ആരാധകരാണ് ഉളളത്. രണ്ടാമത്തെ മകളായ  നക്ഷത്ര നൃത്ത പഠിക്കുന്ന ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചിരുന്നു. ഇപ്പോള്‍ നൃത്തവേഷത്തിലെ നക്ഷത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

മലയാള സിനിമയിലെ തന്നെ മാതൃകാദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രളയ ബാധിത സമയത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. നിരവധി പരിപാടികളില്‍ അവതാരകയായി പൂര്‍ണിമ തിളങ്ങിയിട്ടുണ്ട്.

പ്രാണയെന്ന പ്രമുഖ വസ്ത്ര ബ്രാന്‍ഡും പൂര്‍ണിമയുടേതാണ്. ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന പൂര്‍ണിമ ഇടവേളയ്ക്ക് ശേഷം വൈറസ്സിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണിമയും ഇന്ദ്രജിത്തും സിനിമയില്‍ സജീവമാണ്. മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മനോഹരമായ ഒരു ഗാനം ആലപിച്ച് പ്രാര്‍ത്ഥനയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

കുടുംബത്തോടൊപ്പമുളള നിരവധി ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ രണ്ടാമത്തെ മകള്‍ നക്ഷത്ര ഡാന്‍സ് പഠിക്കുന്നതിന്റെ ചിത്രങ്ങളും പൂര്‍ണിമ പങ്കുവച്ചിരുന്നു. ഇപ്പോള്‍ നൃത്തവേഷത്തിലെ നക്ഷത്രയുടെ ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിലും പ്രാര്‍ത്ഥന പങ്കുവയ്ക്കുന്ന വീഡിയോകളിലുമൊക്കെ കാണുന്ന കുറുമ്പിയായ കൊച്ചുകുട്ടിയെ നൃത്ത വേഷത്തില്‍ കണ്ടപ്പോള്‍ ആര്‍ക്കും മനസ്സിലായില്ല. മുന്‍പ് നക്ഷത്ര നൃത്തം പഠിക്കുന്ന ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചിരുന്നു. എന്നാല്‍ നൃത്തം വേഷത്തില്‍ എത്തിയ താരപുത്രിയേ ആര്‍ക്കും മനസ്സിലായില്ല.

 മജന്തയും മഞ്ഞയും ചേര്‍ന്ന ഡാന്‍സ് ഡ്രസ്സാണ് നക്ഷത്ര അണിഞ്ഞിരിക്കുന്നത്. സ്‌കൂളിലെ പരിപാടിയില്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. സ്‌കൂളില്‍ നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനവും നക്ഷത്രയ്ക്ക് ലഭിച്ചു. സെലിബ്രിറ്റി ഡാന്‍സ് മാസ്റ്ററായ അബാദ് റാം മോഹനാണ് നക്ഷത്രയെയും നൃത്തം പഠിപ്പിക്കുന്നത്.

നടി ഗീതുമോഹന്‍ദാസിന്റെ മകളെയും ഗായിക അമൃത സുരേഷിന്റെ മകളെയും നൃത്തം പഠിപ്പിക്കുന്നത് അബാദാണ്. സാമൂഹികരംഗത്തും കലാരംഗത്തും ഒക്കെ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കള്‍ മുന്നേറുകയാണ്. 

poornima indrajith daughter dance

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES