ഇങ്ങനെയും ഒരാള്‍ മാറുമോ? ഹലോ സിനിമയിലെ നായിക പാര്‍വ്വതിയുടെ പുതിയ ചിത്രങ്ങള്‍; മോഹന്‍ലാലിന്റെ നായികയുടെ മാറ്റം കണ്ടോ?

Malayalilife
topbanner
ഇങ്ങനെയും ഒരാള്‍ മാറുമോ? ഹലോ സിനിമയിലെ നായിക പാര്‍വ്വതിയുടെ പുതിയ ചിത്രങ്ങള്‍;  മോഹന്‍ലാലിന്റെ നായികയുടെ മാറ്റം കണ്ടോ?

ലോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി അരങ്ങേറിയ നടിയാണ് പാര്‍വ്വതി മില്‍ട്ടണ്‍. സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിന് പിന്നാലെ ഫ്‌ളാഷ് എന്ന ചിത്രത്തിലും ഒരു വേഷം അവതരിപ്പിച്ചെങ്കിലും പാര്‍വതിയെ പിന്നീട് മലയാളം തുണച്ചില്ല.  ഏതാനും തെലുങ്ക് ചിത്രങ്ങളില്‍ കൂടെ അഭിനയിച്ച ശേഷം വിവാഹിതയായ താരത്തെ പറ്റി പിന്നീട് അധികം കേട്ടിരുന്നില്ല. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഹലോയിലെ ചെല്ലത്താമരേ എന്ന ഒറ്റ പാട്ടുമതി മലയാളികള്‍ക്ക് പാര്‍വതിയെ ഓര്‍ക്കാന്‍. അത്രമേല്‍ ഹിറ്റായിരുന്നു ഈ പാട്ടും സിനിമയും നായികയും. എന്നാല്‍ പിന്നീട് പാര്‍വതിയെ അധികം മലയാളികള്‍ കണ്ടില്ല. ജര്‍മന്‍ അച്ഛനും പഞ്ചാബി അമ്മയ്ക്കും ജനിച്ച മകളാണ് പാര്‍വതി. അമേരിക്കയിലാണ് താരം കുടുംബസമേതം താമസിക്കുന്നത്. ചെറുപ്പത്തിലെ ഭരതനാട്യം പഠിച്ചിട്ടുള്ള പാര്‍വതി സൗന്ദര്യമത്സരങ്ങളിലും കിരിടം ചൂടിയിരുന്നു. 

പ്രിയദര്‍ശന്റെ ഒരു പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതോടെയാണ് ഹലോയിലേക്കും പാര്‍വ്വതിക്ക് നറുക്കുവീണത്. പിന്നീട് ഫ്‌ളാഷ് എന്ന ചിത്രത്തിലും പാര്‍വതി വേഷമിട്ടു. പക്ഷേ പിന്നീട് താരത്തെ മലയാളത്തില്‍ കണ്ടില്ലെങ്കിലും തെലുങ്കില്‍ ചില ചിത്രങ്ങള്‍ പാര്‍വതി ചെയ്തിരുന്നു. 2013ല്‍ പ്രശസ്ത ബിസിനസുകാരന്‍ ഷംസു ലലാനിയെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും വിടവാങ്ങിയെങ്കിലും പാര്‍വ്വതി ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍വതിയെ കണ്ടാല്‍ പെട്ടെന്ന് മനസിലാകില്ല. വലിയ മേക്കാവറിലാണ് ഇപ്പോള്‍ പാര്‍വ്വതിയെ കാണാനാകുക.  പുത്തന്‍ ഗെറ്റപ്പുകളും, യാത്രകളുമൊക്കെയായി നിരവധി ചിത്രങ്ങളാണ് പാര്‍വതി മില്‍ട്ടണ്‍ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങള്‍ കാണാം.

Read more topics: # parvathy milton new photos
parvathy milton new photos

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES