പുതിയ ലുക്കില്‍ സ്റ്റൈലിഷായി പാറുക്കുട്ടി;  ചിത്രം ഏറ്റെടുത്ത് ആരാധകരും 

Malayalilife
topbanner
പുതിയ ലുക്കില്‍ സ്റ്റൈലിഷായി  പാറുക്കുട്ടി;  ചിത്രം ഏറ്റെടുത്ത് ആരാധകരും 

ഉപ്പും മുളകും എന്ന ഫ്ളവേഴിസിന്റെ ജനപ്രിയ പരിപാടിയിലെ നിലനില്‍പ്പ് ഇപ്പോള്‍ പാറുക്കുട്ടിയാണ്. പാറുക്കുട്ടിയുടെ കളിയും ചിരിയും നിറച്ചാണ് ഓരോ എപ്പിസോഡും മുന്നോട്ടു പോകുന്നത്. ഓച്ചിറ പ്രയാര്‍ സ്വദേശികളായ അനില്‍കുമാര്‍ ഗംഗാദേവി ദമ്പതികളുടെ ഇളയമകള്‍ ബേബി അമേയ ഉപ്പും മുളകിലെത്തുന്നത്  ബിജു സോപാനം അവതരിപ്പിക്കുന്ന ബാലഗോപാലന്‍ തമ്പിയുടേയും നിശാ സാരംഗ് അവതരിപ്പിക്കുന്ന നീലുവിന്റേയും ഏറ്റവും ഇളയപുത്രിയായിട്ടാണ്. പരിപാടിയില്‍ പാറുക്കുട്ടിയുടെ കളിയും ചിരിയും തന്നെ മുഖ്യ ആകര്‍ഷണമാണ്. 

പാറുക്കുട്ടിയെ സീരിയല്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടതോടെ ഒരു ലക്ഷത്തിനടത്ത് ഫോളോവേഴ്സുള്ള ഫാന്‍സ് ഗ്രൂപ്പുകളും ആരാധകര്‍ തുടക്കമിട്ടു. നാല് മാസം മുതലാണ് പാറുക്കുട്ടി ഉപ്പും മുളകിന്റെ ഭാഗമായത്.കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരിയായ പാറുക്കുട്ടിയുടെ പുതിയ സ്റ്റൈലന്‍ ലുക്കാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീന്‍സും ടീഷര്‍ട്ടും ഓവര്‍ക്കോട്ടുമൊക്കെയിട്ട് സ്റ്റൈലന്‍ ലുക്കിലുള്ള അമേയയുടെ ചിത്രമാണ് വൈറലായത്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് അമേയയ്ക്ക് ലഭിക്കുന്നത്. എന്റെ കിടുവേ എന്നാണ് ആരാധകര്‍ ചിത്രത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റൊരു ആരാധകനാകട്ടെ സ്റ്റൈലിഷ് ക്യൂട്ടി എന്നാണ് പറയുന്നത്.

കരുനാഗപ്പള്ളി സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം മുതല്‍ 'ഉപ്പും മുളകും' സീരിയലില്‍ അഭിനയിച്ചു തുടങ്ങി. പാറുക്കുട്ടിയുെട ഓമനപ്പേര് ചക്കിയെന്നായിരുന്നു.

എന്നാല്‍ പാറുക്കുട്ടി ആരാധകരുടെ ഇഷ്ടതാരമായതോടെ വീട്ടിലും അമേയ പാറുക്കുട്ടിയാണെന്ന് ഇവര്‍ പറയുന്നു. പാറുക്കുട്ടിയ്ക്ക് യുകെജി വിദ്യാര്‍ത്ഥിനിയായ അനിഘയെന്ന ഒരു ചേച്ചിയുമുണ്ട്. മാസത്തില്‍ 15 ദിവസം പാറുക്കുട്ടിക്ക് കൊച്ചിയില്‍ ഷൂട്ടിങ്ങുണ്ട്. അതുകഴിഞ്ഞ് കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിപ്പോകും.

paarukutty new look

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES