മിഷന്‍ മംഗലിന്റെ ട്രെയിലര്‍ ലോഞ്ചില്‍ തിളങ്ങി നിത്യ മേനോന്‍; കറുത്ത സാരിയില്‍ അതീവ സുന്ദരിയായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍..!

Malayalilife
topbanner
മിഷന്‍ മംഗലിന്റെ ട്രെയിലര്‍ ലോഞ്ചില്‍ തിളങ്ങി നിത്യ മേനോന്‍; കറുത്ത സാരിയില്‍ അതീവ സുന്ദരിയായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍..!


തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി നിറഞ്ഞുനില്‍ക്കുന്ന നടിയാണ് നിത്യ മേനോന്‍. മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലും തുടക്കം കുറിച്ചിരിക്കുകയാണ്. മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. അക്ഷയ് കുമാര്‍ നായകനായെത്തുന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നേരത്തെയും ബോളിവുഡ് അവസരം തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചത് അടുത്തിടെയാണെന്ന് മാത്രം. സൊനാക്ഷി സിന്‍ഹ, തപ്സി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിഷന്‍ മംഗല്‍ എന്ന് പേരിട്ട സിനിമയുടെ ട്രെയിലര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത പ്രസ് മീറ്റില്‍ പക്ഷെ താരമായി മാറിയതും തിളങ്ങി നിന്നതും നിത്യ മേനോനായിരുന്നു. 

പ്രസ് മീറ്റില്‍ മറ്റ് താരങ്ങളെക്കാളും തിളങ്ങി നിന്ന നിത്യ മേനോനോട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ താരത്തിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇടയ്ക്ക് മറുപടി നല്‍കിയത് അക്ഷയ് കുമാറായിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിനെത്തിയ നിത്യയ്ക്ക് ഗംഭീര പിന്തുണയാണ് സഹതാരങ്ങള്‍ നല്‍കിയത്. ഇത് നിത്യയുടെ അരങ്ങേറ്റ സിനിമയല്ലെന്നും തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കുള്ള നായികമാരിലൊരാളാണ് താരമെന്നും നിരവധി പുരസ്‌കാരങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ടെന്നുമായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സംസാരത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. സഹതാരത്തെക്കുറിച്ച് ഇത്രയധികം കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹത്തെ അഭിനന്ദിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

നേരത്തെയും ബോളിവുഡ് അവസരം തേടിയെത്തിയിരുന്നുവെന്നും എന്നാല്‍ മികച്ച അവസരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നുമായിരുന്നു നിത്യ പറഞ്ഞത്. എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നതെന്നും താരം പറഞ്ഞു. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ഇതെന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കറുത്ത സാരിയില്‍ അതീവ സുന്ദരിയായെത്തിയ നിത്യ മേനോന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജഗന്‍ ശക്തി സംവിധാനം ചെയ്ത മിഷന്‍ മംഗല്‍ ആഗസ്റ്റ് 15നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രം തിയേറ്ററിലെത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 


 

nithya menen shining in mission mangal trailer launch- pics viral

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES