ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക്; നിഴലില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

Malayalilife
topbanner
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക്; നിഴലില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

ലയാളത്തില്‍ അരങ്ങേറി തമിഴില്‍ ചുവടുറപ്പിച്ച നടിയാണ് നയന്‍താര. തമിഴകത്തിന്റെ സൂപ്പര്‍താരമായി തിളങ്ങുന്ന നടന്‍സ് ഓരോ ഇടവേളകളില്‍ മലയാളത്തിലും അഭിനയിക്കാനെത്താറുണ്ട്. പ്രശസ്തയായതിന് ശേഷം താരം മലയാളത്തിലെത്തിയത് മമ്മൂട്ടിയുടെ നായികയായി പുതിയ നിയമത്തിലും, ഭാസ്‌കര്‍ ദി റാസ്‌കലിലുമാണ്

ഇതിന് പിന്നാലെ നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമയിലും നയന്‍സ് വേഷമിട്ടിരുന്നു. ഇപ്പോഴിതാ നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നത്. നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച എഡിറ്റിങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തിയാണ് അപ്പു. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍ സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും. അടുത്ത വര്‍ഷമാണ് റിലീസ്.

കുഞ്ചാക്കോ ബോബനൊപ്പം നയന്‍താര അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. നിവിന്‍ പോളിയുടെ നായികയുടെ നായികയായി നയന്‍ താര എത്തിയ ലവ് ആക്ഷന്‍ ഡ്രാമ തീയെറ്ററില്‍ വിജയമായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞാക്കോ ബോബന്റെ നായാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടില്‍ നിമിഷ സജയന്‍ ജോജു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

Read more topics: # nayanthara,# kunchacko boban,# nizhal
nayanthara and kunchacko boban in nizhal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES