Latest News

കന്യാകുമാരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തിയില്‍ മുഴുകി നയന്‍സും വിഘ്‌നേശും; മുക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ ശൂചിന്ദ്രത്തും അയ്യപ്പന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി താരങ്ങള്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് നയന്‍സ്

Malayalilife
topbanner
കന്യാകുമാരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തിയില്‍ മുഴുകി നയന്‍സും വിഘ്‌നേശും; മുക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ ശൂചിന്ദ്രത്തും അയ്യപ്പന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി താരങ്ങള്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് നയന്‍സ്

ര്‍ ജെ ബാലാജിയുടെ നായികയായി നയന്‍താര എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് ''മൂക്കുത്തി അമ്മന്‍''. ചിത്രത്തിന്റെ ഫഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ദേവി വേഷത്തിലാണ് നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പായി തിരുചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലും കന്യാകുമാരി ക്ഷേത്രത്തിലും നയന്‍താരയും വിഘ്‌നേഷ് ശിവനും ദര്‍ശനം നടത്തിയ ചിത്രങ്ങളും വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ ഷൂട്ടീങ് നടക്കുന്ന കന്യാകുമാരിക്ക് സമീപത്തുള്ള ശുചീന്ദ്രത്തും സ്വാമി തോപ്പ് അയ്യാ ടെമ്പിളിലും ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് നയന്‍സ് പങ്ക് വച്ചിരിക്കുന്നത്. ഇതില്‍ ശുചീന്ദ്രത്ത് ഭക്തരില്‍ ഒരാളായി നിലത്തിരുന്ന് പ്രാര്‍ഥിക്കുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ചിത്രവും കാണാം.

രണ്ടു ക്ഷേത്രത്തിലും ഏറെ നേരം ചെലവഴിച്ചശേഷമാണ് ഇരുവരും മടങ്ങിയത്.അടുത്ത ഒരു മാസം കൂടി മൂക്കുത്തി അമ്മന്‍& സിനിമയുടെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. 

ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയന്‍താര. കൂടാതെ  40 ദിവസത്തെ  വ്രതം എടുക്കാനാണ് നയന്‍സിന്റെ തീരുമാനം.മൂക്കുത്തി അമ്മന്‍ എന്ന പുതിയ ചിത്രത്തിലെ അമ്മന്‍ വേഷത്തിനാണ് ഭക്തി സാന്ദ്രമായി, മാംസാഹാരം ഉപേക്ഷിച്ചു, നയന്‍താര വ്രതം എടുക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ 'ശ്രീരാമ രാജ്യം' എന്ന ചിത്രത്തിന് വേണ്ടിയും നയന്‍താര ഉപവസിച്ചിരുന്നു

ആര്‍.ജെ.ബാലാജിയും എന്‍.ജെ.ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍.ജെ.ബാലാജി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  2020ലാവും ചിത്രം തിയേറ്ററുകളിലെത്തുക. 
ദര്‍ബാര്‍ സിനിമയാണ് നയന്‍താരയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. രജനീകാന്താണ് ചിത്രത്തിലെ നായകന്‍. ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. 'ചന്ദ്രമുഖി', 'കുശേലന്‍', 'ശിവജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്.

nayanthara and Vignesh Shivan seek blessings at Suchindram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES