സെറ്റുടുത്ത് തിരുവാതിര ചുവടുകളുമായി നടി നവ്യ നായര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
സെറ്റുടുത്ത് തിരുവാതിര ചുവടുകളുമായി നടി നവ്യ നായര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍


ലോകമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഇന്നലെ  ശിവരാത്രി ആചരിക്കുന്ന തിരക്കിലായിരുന്നു . എന്നാല്‍ ഈ വേളയില്‍  തിരുവാതിരകളിയില്‍ മുഴുകിയിരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ . താരം ആരാധകര്‍ക്കായി പങ്കുവയ്ച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്ന കാര്യമാണ് ഇത് . താരം തിരികെ മലയാള സിനിമയില്‍ മടങ്ങിവരവ് നടത്തുന്ന ചിത്രമായ  ഒരുത്തീയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കവേയാണ് താരത്തിന്റെ തിരുവാതിരചുവടുകള്‍. താരം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും എന്നാല്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് .  

വികെ പ്രകാശ്  പ്രാണ എന്ന ചിത്രത്തിന് ശേഷം  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തീ. താരം  ചിത്രത്തിന് വേണ്ടിയാണ് സെറ്റുസാരിയണിഞ്ഞ് മുടി പിന്നിയിട്ട് തനിനാടന്‍ ലുക്കില്‍ ചുവടുകള്‍ വയ്ച്ചത് . തിരുവാതിര ചുവടുകള്‍ വലിയ ഗ്രൂപ്പിനൊപ്പം വെച്ച താരം ഏവര്‍ക്കുമൊപ്പം നിന്ന് ചിത്രവും സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തുകയും ചെയ്തു . തിരുവാതിരയ്ക്ക് ചുവടുകളൊരുക്കിയത് പ്രശസ്ത കൊറിയോഗ്രഫറായ പ്രസന്ന മാസ്റ്ററാണ് .താരം തിരുവാതിര ചുവടുകളുടെ ചിത്രം ആരാധകര്‍ക്ക് പങ്കുവയ്ച്ചത് നിങ്ങളുടെ ചിരിയ്ക്ക് നിങ്ങള്‍ തന്നെ കാരണക്കാരാകൂ എന്ന തലക്കെട്ടോടെയാണ് . മലയാള സിനിമയിലേക്ക് താരം എത്തിയത് കലോത്സവ വേദിയില്‍ നിന്നുമാണ് . ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നവ്യ ഭാഗമായി . ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരികെ വെളളിത്തിരയിലേക്ക് എത്തുന്നത് . 

ചിത്രത്തില്‍ നവ്യ എത്തുന്നത് ഒരു തനി നാട്ടിന്‍പുറത്തുകാരിയായാണ് .ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തുക . ചിത്രത്തിന്റെ പേര് പോലെ തന്നെ സ്ത്രീകേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയും ലഭ്യമാണ്.
 

navya nair thiruvathira dance in shooting location

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES