Latest News

അച്ഛന്റെ ആ ചോദ്യംകേട്ട് നവ്യ കരഞ്ഞുപോയി; കട്ട് ചെയ്യൂ എന്ന് വിതുമ്പി താരം; ജെബി ജംഗ്ഷന്‍ അഭിമുഖത്തിനിടെ സംഭവിച്ചത് വൈറലാകുന്നു

Malayalilife
topbanner
അച്ഛന്റെ ആ ചോദ്യംകേട്ട് നവ്യ കരഞ്ഞുപോയി; കട്ട് ചെയ്യൂ എന്ന് വിതുമ്പി താരം; ജെബി ജംഗ്ഷന്‍ അഭിമുഖത്തിനിടെ സംഭവിച്ചത് വൈറലാകുന്നു

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.  അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന നടിയാണ് നവ്യ. അടുത്തിടെയാണ് നവ്യയുടെ അനുജന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ നവ്യയുടെ കുടുംബസ്‌നേഹം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.

കലോത്സവ വേദികളില്‍ തിളങ്ങിയ നവ്യ അതിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഭാഗ്യവും ഒപ്പം ചേര്‍ന്നതോടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായി നടി മാറി. മലയാളത്തിന് പുറമെ തമിഴും തെലുങ്കും കന്നഡയും താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ മടങ്ങി വരാനൊരുങ്ങുകയാണ്.

ഇപ്പോഴിതാ നവ്യയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയുടെ വീഡിയോ ആണ് ഇത്. ജോണ്‍ ബ്രിട്ടാസുമായി സംസാരിച്ചിരിക്കവേ നവ്യയുടെ അച്ഛന്‍ മകളോട് ചോദിച്ച ഒരു ചോദ്യം കേട്ട് നടി വിതുമ്പുകയായിരുന്നു.

നവ്യ ആഗ്രഹിച്ച എന്തെങ്കിലും ഞങ്ങള്‍ക്ക് തരാന്‍ പറ്റാതെ പോയിട്ടുണ്ടോ? നിനക്ക് എന്തെങ്കിലും നഷ്ടബോധം ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു അച്ഛന്‍ രാജുവിന്റെ ചോദ്യം. അച്ഛന്‍ ചോദ്യം ചോദിക്കുന്ന സമയത്ത് തന്നെ നവ്യ കരഞ്ഞുതുടങ്ങിയിരുന്നു. കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്ന നവ്യ ഇടയ്ക്ക് കാമറ ഓഫ് ചെയ്യാനും ആംഗ്യം കാണിച്ചിരുന്നു.

അച്ഛന്റെ ചോദ്യത്തിന് ഇല്ല എന്ന് തന്നെയായിരുന്നു നടിയുടെ ഉത്തരം. അച്ഛന്‍ തന്റെ വീക്ക്‌നെസ്സാണെന്നും നവ്യ പറഞ്ഞു. അവര്‍ തന്നെ സ്‌നേഹിച്ച പോലെ തനിക്ക് തന്റെ മകനെ പോലും സ്‌നേഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും നവ്യ വിതുമ്പലോടെ പറഞ്ഞു. തനിക്ക് വേണ്ടി അച്ഛന്‍ ത്യാഗം ചെയ്ത പോലൊരു സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോഴില്ല. അവനാഗ്രഹിക്കുന്നതൊക്കെ വാങ്ങിക്കൊടുക്കാനാകുന്നുണ്ട്. എന്റെ അച്ഛനോടും ഞാന്‍ ഒരുപാട് ആഗ്രഹങ്ങളൊന്നും പറഞ്ഞിട്ടില്ല. ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടെന്നും അതൊന്നും കണക്ക് കൂട്ടിയാല്‍ തീരുന്നതല്ലെന്നും താരം പറയുന്നു. തന്റെ കലോത്സവങ്ങള്‍ക്കായി ഓരോ വര്‍ഷവും അവര്‍ മുടക്കിയത് ലക്ഷങ്ങളാണെന്ന് നവ്യ പറയുന്നു.

അവര്‍ക്ക് താന്‍ സ്‌നേഹം തിരിച്ചുനല്‍കാറുണ്ടെന്നും അവരെനിക്ക് തന്നെ സ്‌നേഹത്തിന്റെ 50% സ്‌നേഹമെങ്കിലും താന്‍ തിരികെ നല്‍കുന്നുണ്ട്. താന്‍ സ്‌നേഹം നല്‍കില്ലെന്ന് അവര്‍ പറയില്ല. ഞാന്‍ അവര്‍ക്ക് വേണ്ടിയെ ജീവിച്ചിട്ടുള്ളു. അവര്‍ കഴിഞ്ഞേ എനിക്ക് ലോകത്ത് ആരുമുള്ളൂവെന്നും നവ്യ പറയുന്നു.
 

Read more topics: # navya nair,# parents,# family,# father
navya nair cries out when he heard her fathers question

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES