മോഹൻലാലാണോ മമ്മൂട്ടിയാണോ നല്ല നടൻ എന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയാണ് എന്നെ ഞാൻ പറയൂ; തുറന്ന് പറഞ്ഞ് മുൻഷി രഞ്ജിത്ത്

Malayalilife
topbanner
 മോഹൻലാലാണോ മമ്മൂട്ടിയാണോ നല്ല നടൻ എന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയാണ് എന്നെ ഞാൻ പറയൂ; തുറന്ന് പറഞ്ഞ് മുൻഷി രഞ്ജിത്ത്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക്  ഏറെ ചിരപരിചിതമായ മുഖമാണ് മുൻഷി രഞ്ജിത്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ  മമ്മൂട്ടിയേയും മോഹൻലാലിനെയും നേരിൽ കണ്ട അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം മാസ്റ്റർ ബിൻ ചാനലിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലാണോ മമ്മൂട്ടിയാണോ നല്ല നടൻ എന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയാണ് എന്നെ താൻ പറയൂവെന്നും അദ്ദേഹം പറഞ്ഞു. 

കമ്മത്ത് ആന്റ് കമ്മത്തിന്റെ ഷൂട്ടിങ്ങ് ലോക്കെഷനിൽ വെച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തോട് തന്നെ പരിചയപ്പെടുത്തിയത് ഏഷ്യനെറ്റിന്റെ ഒരു പ്രതിനിധിയായിരുന്നു. കണ്ടപ്പോഴെ അദ്ദേഹം വളരെ മാന്യമായി തന്നോട് പെരുമാറി ആദ്യമേ ഷേയ്ക്ക് ഹാൻഡ് ഒക്കെ തന്നതിന് ശേഷമാണ് അദ്ദേഹം തന്നോട് സംസാരിക്കുകയും തന്റെ പ്രോ​ഗ്രമിന്റെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്തത്.

അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ ഷൂട്ടിങ്ങ് സെറ്റിൽ നിന്ന് വീണ പൂക്കൾ തൻ്റെ തലമുടിയിലുണ്ടായിരുന്നു, അതുകണ്ടയുടനെ അദ്ദേഹമാണ് അത് എടുത്തുകളഞ്ഞത്. അദ്ദേഹം തലയിൽ കെെവെച്ച് അനു​ഗ്രഹിച്ച അനുഭവമായിരുന്നു. എന്നാൽ മോഹൻലാലിന്റെ അടുത്ത് നിന്ന് തനിക്ക് ലഭിച്ചത് നേരെ മറിച്ചായിരുന്നെന്നും അദ്ദേഹം പറയുന്നു. ഒരു നാൾ വരും ഷൂട്ടിങ്ങ് ലോക്കെഷനിൽ വെച്ചാണ് മോഹൻലാലിനെ താൻ പരിചയപ്പെടുന്നത്.

അദ്ദേഹത്തിനടുത്ത് പരിചയപ്പെടാൻ ചെല്ലുമ്പോൽ അദ്ദേഹം സ്ക്രിപ്റ്റ് എന്തോ വായിച്ചോണ്ടിരിക്കുകയായിരുന്നു. തന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടും ഒരു നോട്ടം മാത്രമല്ലാതെ അദ്ദേഹം ഒന്നും സംസാരിക്കുകയോ പേര് പോലും ചോദിക്കുകയോ ചെയ്തില്ല. ആളുകൾക്ക് എപ്പോഴും ഇടപെടാൻ നല്ലത് മമ്മൂട്ടിയാണ് അദ്ദേഹം നമുക്കൊരു പരി​ഗണന നൽകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

munshi renjith words about megastar in malayala cinima

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES