റാണീമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി മുക്തയും റിമിയും

Malayalilife
topbanner
റാണീമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി മുക്തയും റിമിയും

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് ഗായിക റിമിയുടേത്.  താരത്തിന്റെ സഹോദരന്റെ ഭാര്യ മുക്ത അഭിനയരംഗത്ത് സജീവമാണ്.  ഗായികയായും മികച്ച സ്റ്റേജ് പെര്‍ഫോമറായും തിളങ്ങുന്ന റിമിയും മുക്തയും വളരെ സ്നേഹമുളള നാത്തൂന്‍മാരുമാണ്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഇരുവരും എത്താറുണ്ട്. തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് ഇപ്പോള്‍ റിമി. തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് റിമിയും മുക്തയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ സ്വന്തം അമ്മയെ പോലെയാണ് റിങ്കുവിന്റെ അമ്മയെ മുക്ത കാണുന്നത്.

ഇപ്പോള്‍ അമ്മായിയമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് മുക്ത. റാണീമ്മയും കണ്‍മണിയും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. തന്റെ അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് അമ്മയും നല്‍കിയതെന്ന് മുക്ത പറഞ്ഞിരുന്നു. പിറന്നാളാശംസകള്‍ റാണീമ്മേയെന്ന് പറഞ്ഞായിരുന്നു മുക്ത എത്തിയത്. കണ്‍മണിയും കുട്ടാപ്പിയും ചേര്‍ന്ന് റാണീമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിന്റെ ചിത്രങ്ങളും മുക്ത പോസ്റ്റ് ചെയ്തിരുന്നു. മുക്തയുടെ ആശംസ അമ്മായിഅമ്മയ്ക്ക് ആശംസ നേര്‍ന്നുള്ള മുക്തയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിമി ടോമിയുടേയും റിങ്കുവിന്റേയും സഹോദരിയായ റീനുവിന്റെ മകന്‍ കുട്ടാപ്പിയും വീട്ടിലുണ്ട്.

അനിയത്തി ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തുമെന്നും റിമി പറഞ്ഞിരുന്നു. കണ്‍മണിയും കുട്ടാപ്പിയും സമ്മാനം നല്‍കുന്നതിന്റെയും അവരോടൊപ്പം കേക്ക് മുറിക്കുന്ന റാണീമ്മയേയുമാണ് ചിത്രത്തില്‍ കാണുന്നത്. സ്റ്റൈലിഷായാണ് കുട്ടാപ്പിയും കണ്‍മണിയും അമ്മൂമ്മയ്ക്ക് അരികിലേക്ക് എത്തിയത്. ഇത്തവണത്തെ കേക്കിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞും മുക്ത എത്തിയിരുന്നു. നിരവധി പേരാണ് റാണീമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്. റിമിയും മുക്തയും ഒരുമിച്ചാണ് പിറന്നാളിന് സര്‍പ്രൈസ് കേക്ക് എത്തിച്ചത്. കേക്ക് പിടിച്ച് ഒരേ നിറത്തിലെ വസ്ത്രങ്ങളണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

muktha and rimi celebrates raanis birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES