സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കര്‍ണാടക ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
രഞ്ജിത്തിനെതിരെ പരാതി നല്‍കിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ബംഗളുരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലില്‍ വെച്ച് പീഡനം നേരിട്ടുവെന്ന് യുവാവ് പറയുന്ന വര്‍ഷം 2012 ആണ്. എന്നാല്‍ ഈ ഹോട്ടല്‍ തുടങ്ങിയത് 2016ല്‍ മാത്രമാണ്.
ഈ സാഹചര്യത്തില്‍ ഈ താജ് ഹോട്ടലിന്റെ നാലാം നിലയില്‍ വെച്ച് നടന്നുവെന്ന് പറയുന്ന പീഡന പരാതി വിശ്വസനീയമല്ല.യുവാവ് 12 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ എന്ത് കൊണ്ട് ഇത്രയും വൈകി എന്നതിനും വിശദീകരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.......