Latest News

ബോഡി ഷെയ്മിങ് പരിഹാസങ്ങള്‍ക്ക് മറുപടി നല്കി  മോഹന്‍ലാല്‍;പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും വൈറല്‍; നടന്റെ ഫിറ്റ്‌നസ് വീഡിയോ പങ്ക് വച്ച് ആരാധകരും

Malayalilife
topbanner
ബോഡി ഷെയ്മിങ് പരിഹാസങ്ങള്‍ക്ക് മറുപടി നല്കി  മോഹന്‍ലാല്‍;പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും വൈറല്‍; നടന്റെ ഫിറ്റ്‌നസ് വീഡിയോ പങ്ക് വച്ച് ആരാധകരും

മോഹന്‍ലാല്‍ മരക്കാര്‍ ലുക്കില്‍ എത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷേമിംഗിനിരയായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് താരത്തിന്റെ ശരീരത്തെ പരിഹസിച്ച് ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോളിതാ വിമര്‍ശകര്‍ക്ക് മറുപടിയെന്നോളം പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും പങ്ക് വച്ചിരിക്കുകയാണ് നടന്‍.

കഠിനമായി പരീശിലനം ചെയ്യുന്ന നടനാണ് വീഡിയോയിലുള്ളത്.ഫിറ്റ്നസിന്റെ കാര്യത്തില്‍ പൊതുവേ ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒടിയന് വേണ്ടി താരം നടത്തിയ രൂപമാറ്റങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബിഗ് ബ്രദര്‍ ആണ് മോഹന്‍ലാലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണിത്. അതിനു ശേഷം താന്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലേക്കാവും മോഹന്‍ലാല്‍ തിരിയുക. അതേസമയം, കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത വര്‍ഷം മാര്‍ച്ച് 19- ന് തിയേറ്ററുകളിലെത്തും.

mohanlal latest workout video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES