Latest News

രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വേവലാതിയുണ്ട്; പക്ഷേ കക്ഷി രാഷ്ട്രീയമല്ല; രാഷ്ട്രീയം എനിക്ക് അറിഞ്ഞൂകൂടാത്ത കാര്യം; ഫേസ്‌ബുക്കിൽ ലൈവിലെത്തി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ; ഒപ്പം ലൂസിഫറിന്റെ വിശേഷങ്ങൾ പങ്ക് വച്ച് പൃഥി,

Malayalilife
topbanner
രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വേവലാതിയുണ്ട്; പക്ഷേ കക്ഷി രാഷ്ട്രീയമല്ല; രാഷ്ട്രീയം എനിക്ക് അറിഞ്ഞൂകൂടാത്ത കാര്യം; ഫേസ്‌ബുക്കിൽ ലൈവിലെത്തി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ; ഒപ്പം ലൂസിഫറിന്റെ വിശേഷങ്ങൾ പങ്ക് വച്ച് പൃഥി,

യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് താരങ്ങള്‍ ഫേസ്ബുക്കില്‍ എത്തിയിരിക്കുകയാണ്  വൈകിട്ട് നാലരയ്ക്ക് ഫേസ്ബുക്കില്‍ താന്‍ ഒരു സര്‍പ്രൈസുമായി എത്തുമെന്ന വാക്ക് പാലിച്ചാണ് മോഹന്‍ലാല്‍ ലൈവിലെത്തുന്നത്.


തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന വാര്‍ത്തകളെക്കുറിച്ച് സംസാരിച്ചായിരുന്നു മോഹന്‍ലാലിന്റെ തുടക്കം.41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന തനിക്ക് കക്ഷിരാഷ്ട്രീയമില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ പ്രതികരണം.ലൂസിഫര്‍ ഒരു പാവം സിനിമയാണെന്ന് നടന്‍ മോഹന്‍ലാലും പറഞ്ഞു. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തില്‍ കുള്ളനായി അഭിനയിച്ച ജിനു ബെന്നാണ് പരിപാടി അവതരിപ്പിച്ചത്. ഫേസ്ബുക്കില്‍ ജോലി ചെയ്യുകയാണ് ജിനു.

'എനിക്ക് അറിയാവുന്ന കാര്യമേ ചെയ്യാന്‍ താല്‍പര്യമുള്ളൂ. ഒരു സിനിമയില്‍ അഭിനയിച്ചുവെന്ന് പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങാന്‍ കേരളത്തില്‍ പറ്റില്ല. എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല.' മോഹന്‍ലാല്‍ പറഞ്ഞു.പൃഥ്വിരാജും ടൊവീനോയും ലൂസിഫറിലെ മോഹന്‍ലാല്‍ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ലൂസിഫറും കുഞ്ഞാലിമരയ്ക്കാരും ഒരുമിച്ചഭിനയിച്ച മുന്‍ചിത്രങ്ങളും അടക്കമുള്ള ഓര്‍മ്മകള്‍ മഞ്ജു പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഈയിടെ അഭിനയിച്ച കാപ്പാന്‍ എന്ന സിനിമയിലെ അനുഭവമായിരുന്നു സൂര്യയ്ക്ക് പറയാനുള്ളത്. മോഹന്‍ലാലിന്റെ അഭിനയം കണ്ടാല്‍ അദ്ദേഹം ക്യാമറയ്ക്കുവേണ്ടി അഭിനയിക്കുന്നതുപോലെ തോന്നില്ലെന്ന് സൂര്യ പറഞ്ഞു. കാപ്പാനില്‍ ലാല്‍ പ്രധാനമന്ത്രിയുടെ റോളിലാണെന്നും ചിത്രത്തില്‍ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഓഫീസറാണ് താനെന്നും സൂര്യ പറഞ്ഞു.

ചിത്രം ലോകമെമ്പാടുമുള്ള 1500ല്‍ അധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ലൈവിലെത്തിയ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് വില്ലന്‍. കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫേസ്ബുക്കിന്റെ തന്നെ ഹൈദരാബാദ് ഓഫീസില്‍ നിന്ന് മോഹന്‍ലാലുമായുള്ള ലൈവ് സംഭാഷണം നാലരയ്ക്ക് ആരംഭിച്ചത്..ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് പൃഥ്വിരാജും മുംബൈയില്‍ നിന്ന് മഞ്ജു വാര്യരും കൊച്ചിയില്‍ നിന്ന് ടൊവീനോ തോമസും സൂര്യ, ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവരൊക്കെ പലപ്പോഴായി രസകരമായ സംവാദത്തിന്റെ ഭാഗമായി.

mohanlal in fb live Lucifer promotion

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES