Latest News

പ്രളയത്തെയും നിപ്പയെയും അതിജീവിച്ച കേരളം കൊറോണ വൈറസിനെയും അതിജീവിക്കും ! ഭയവും ആശങ്കയുമല്ല വേണ്ടത് പകരം ജാഗ്രതയാണ്; മോഹന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
പ്രളയത്തെയും നിപ്പയെയും അതിജീവിച്ച കേരളം കൊറോണ വൈറസിനെയും അതിജീവിക്കും !  ഭയവും ആശങ്കയുമല്ല വേണ്ടത് പകരം ജാഗ്രതയാണ്; മോഹന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

പ്രളയത്തെയും നിപ്പയെയും അതിജീവിച്ച കേരളം കൊറോണ വൈറസിനെയും അതിജീവിക്കും . മലയാളികളുടെ പ്രിയതാരമായ ലാലേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ് . താരം കൊറോണ വൈറസ് ബാധക്ക് എതിരെ ഭയവും ആശങ്കയുമല്ല വേണ്ടത് പകരം ജാഗ്രതയാണ് പുലര്‍ത്തേണ്ടത് എന്ന നിര്‍ദേശവും നല്‍കി . 

താരം ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത് . ഇത് കൂടാതെ മോഹന്‍ലാലിന്റെ ഫേസ്്ബുക്ക് പോസ്റ്റില്‍ കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശവും പങ്കുവച്ചു. 

''കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്നും പ്രളയത്തെയും നിപ്പയെയും അതിജീവിച്ചവരാണ് നമ്മള്‍ , കൊറോണയും നമ്മള്‍ അതിജീവിക്കും'' എന്നാണ് താരത്തിന്റെ പോസ്റ്റ് . നിരവധി താരങ്ങളും ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്ത് എത്തുകയും ചെയ്തു.
 

Read more topics: # mohanlal,# facebook post
mohanlal facebook post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES