എണ്‍പതുകളിലെ ഹിറ്റ് പ്രണയജോഡികളെ വീണ്ടും ഒന്നിച്ച് കണ്ട സന്തോഷത്തില്‍ ആരാധകര്‍;കാര്‍ത്തികയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ തിളങ്ങി മോഹന്‍ലാല്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
topbanner
എണ്‍പതുകളിലെ ഹിറ്റ് പ്രണയജോഡികളെ വീണ്ടും ഒന്നിച്ച് കണ്ട സന്തോഷത്തില്‍ ആരാധകര്‍;കാര്‍ത്തികയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ തിളങ്ങി മോഹന്‍ലാല്‍; വൈറലാകുന്ന വീഡിയോ കാണാം

മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. അടിവേരുകള്‍, താളവട്ടം, സന്മനസുള്ളവര്‍ക്ക് സമാധാനം ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ നിരവധി സിനിമകളാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചത്.വളരെ പെട്ടെന്ന് മലയാളികള്‍ നെഞേറ്റിയ നടി കൂടിയായ കാര്‍ത്തിക വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പൊതുവേദികളില്‍ പൊലും അത്ര സജീവമല്ലാത്ത നടിയുടെ മകന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ താരജോഡികളായ കാര്‍ത്തികയും മോഹന്‍ലാലും തമ്മിലൂള്ള കൂടിക്കാഴ്ച്ചയുടെ വേദികൂടിയായി കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ സല്‍ക്കാര വേദി. മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലും വൈറലാണ്

മോഹന്‍ലാലിനെ കൂടാതെ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നൃത്തത്തിലും ടെന്നീസിലും കഥകളിയിലും ഒരുപോലെ മികവു പുലര്‍ത്തി സിനിമയില്‍ വരുന്നതിനു മുമ്പേ താരമായിരുന്നു കാര്‍ത്തിക. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്

പൂജയാണ് വിഷ്ണുവിന്റെ വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ജൂണിലായിരുന്നു വിവാഹനിശ്ചയം. ഡോക്ടര്‍ സുനില്‍ കുമാറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. 


 

mohanlal attends karthika son marriage reception

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES