ജീവിതത്തില്‍ ഒരുപാട് പ്രണയലേഖനങ്ങള്‍ ലഭിച്ചിട്ടുണ്ട്; പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുമുണ്ട്; ഇപ്പോഴും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍; ഒരാള്‍ക്ക് ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം; ആരാധകന്റെ ചോദ്യത്തിന് ലാലേട്ടന്റെ റൊമാന്റിക്ക് മറുപടി

Malayalilife
topbanner
ജീവിതത്തില്‍ ഒരുപാട് പ്രണയലേഖനങ്ങള്‍ ലഭിച്ചിട്ടുണ്ട്; പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുമുണ്ട്; ഇപ്പോഴും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍; ഒരാള്‍ക്ക് ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം; ആരാധകന്റെ ചോദ്യത്തിന് ലാലേട്ടന്റെ റൊമാന്റിക്ക് മറുപടി

 

ലയാളത്തിന്റെ പകരം വയ്ക്കാനില്ലാത്ത നടനാണ് മോഹന്‍ലാല്‍. അതിപ്രശസ്തനായിട്ട് പോലും ലാളിത്യം താരത്തിന്റെ മുഖമുദ്രയാണ്. ഇപ്പോള്‍ അതീവലളിതവും സൗഹൃദപരവുമായി താരം ആരാധകരോട് നടത്തിയ സംവാദത്തിന്റെ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് വൈറലാകുന്നത്. റേഡിയോ മാംഗോ സംഘടിപ്പിച്ച 'ലൂസിഫര്‍ ചാലഞ്ച്' മല്‍സരത്തിലെ വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കാനെത്തിയപ്പോഴാണ് മോഹന്‍ലാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ മോഹന്‍ലാലിനോട് ചോദിച്ചത്. അതില്‍ പലതും കൗതുകം ഉണര്‍ത്തുന്നതും വ്യത്യസ്തവുമായിരുന്നു. ഒരു അവതാരകന്‍ ചോദിക്കുന്നതിനെക്കാള്‍ നിഷ്‌കളങ്കമായ കാര്യങ്ങളായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. സിനിമയില്‍ ഏറ്റവും പ്രിയപ്പെട്ട അമ്മക്കഥാപാത്രം ഏതെന്ന ചോദ്യത്തിന് ഏത് അമ്മയാണു നല്ലതെന്നു പറയാന്‍ പ്രയാസമാണെന്നും എങ്കിലും ആളുകള്‍ കൂടുതല്‍ പറയുന്നതും പെട്ടെന്നു മനസ്സിലേക്കു വരുന്നതും 'കിരീടം' സിനിമയിലെ അമ്മയാണെന്നും ലാല്‍ ഉത്തരം നല്‍കി.

ഇപ്പോഴും പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളും കിട്ടാറുണ്ടോ? എന്ന ചോദ്യത്തിന് എപ്പോഴും കിട്ടണം എന്നാഗ്രഹിക്കുന്ന ആളാണു താനെന്നും. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണു കുഴപ്പമെന്നുമായിരുന്നു ലാലിന്റെ മറുചോദ്യം. ഒരു പാടുപേര്‍ക്കു വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണ് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണു ഞാനും. അത്തരം കാര്യങ്ങളെ  പോസിറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടകം എന്നും താരം പറഞ്ഞു.

ആദ്യമായി മുണ്ടുടുത്തത് എപ്പോഴാണെന്നും എങ്ങനെ ഇത്ര രസമായി മുണ്ടുടുക്കാനും മടക്കിക്കുത്താനും പഠിച്ചെന്നുമായിരുന്നു മറ്റൊരാളുടെ ചോദ്യം. ആദ്യം ഉടുത്തതു കൃത്യമായി ഓര്‍മയില്ലെന്നും. ചെറുപ്പത്തില്‍ അമ്മ അമ്പലത്തില്‍ കൊണ്ടുപോയപ്പോഴോ മറ്റോ ഉടുപ്പിച്ചതാവാമെന്ും താരം മറുപടി നല്‍കി കോളജില്‍ പോയിത്തുടങ്ങിയപ്പോഴും മുണ്ടും കൈലിയുമൊക്കെ പരിചിതമായി. കുറേ നാള്‍ ഉടുത്തു കഴിയുമ്പോള്‍ ഇതെല്ലാം നല്ല ശീലവും വഴക്കവുമാവുന്നതാണ്. തനിക്ക് ഏറ്റവും പ്രിയ വേഷം മുണ്ടും ജൂബ്ബ, അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടുമാണ് എന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

പുലിമുരുകനായി അഭിനയിച്ച ലാലേട്ടന്‍ എത്ര പുലികളെ നേരില്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മ്‌റ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. ഷൂട്ടിങ്ങിനു വിയറ്റ്‌നാമിലും തായ്ലന്‍ഡിലുമൊക്കെ പോയപ്പോള്‍ ധാരാളമെണ്ണത്തിനെ കണ്ടിട്ടുണ്ട്. പുലിമുരുകനില്‍ അഭിനയിച്ചത് 280 കിലോഗ്രാം തൂക്കമുള്ള പുലിക്കൊപ്പമാണ്. ഇപ്പോള്‍ ആളുകളെക്കുറിച്ചും പുലികളെന്നല്ലേ പറയുന്നത്. അങ്ങനെയും ഒരു പാടു പുലികളെ കണ്ടിട്ടുണ്ടെന്നും താരം രസകരമായി മറുപടി പറഞ്ഞു.

ഒത്തിരി അംഗീകാരങ്ങള്‍ കിട്ടിയിട്ടുള്ള താങ്കള്‍ക്ക് ഇനി ലഭിക്കാന്‍ ആഗ്രഹമുള്ളതെന്തെന്ന ആരാധികയുടെ ചോദ്യത്തോട് ഒരുപാടു കാര്യങ്ങള്‍ ഞാന്‍ മോഹിക്കാറില്ല. മോഹിച്ചാല്‍ എനിക്കതു കിട്ടുമെന്ന് താരം പറഞ്ഞു. താരത്തിന്റെ പെരുമാറ്റത്തിലെ ലാളിത്യത്തിന്റെ രഹസ്യമെന്താണ്? എന്ന ചോദ്യത്തിന് മനഃപൂര്‍വം ഉണ്ടാക്കിയെടുത്തതല്ലെന്നും. മറ്റൊരാളെ ഇഷ്ടപ്പെടുക, സ്‌നേഹത്തോടെ പെരുമാറുക. അപ്പോള്‍ തിരിച്ചും ബഹുമാനം ലഭിക്കുമെന്നും താരം മറുപടി നല്കി

Read more topics: # mohanlal,# romantic,# malayalam movie
mohanlal about love letters

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES