വാണിജ്യവല്‍ക്കരിക്കാത്ത സിനിമകളുടെ പിന്നാലെ നടന്ന നക്ഷത്രം; പത്താം വയസില്‍ വൈദ്യനാകണമെന്ന് അച്ഛന്‍ കല്‍പിച്ചപ്പോള്‍ മകന്‍ തിരഞ്ഞെടുത്തത് ക്യാമറയുടെ വലിയ ക്യാന്‍വാസ്; കളിയാട്ടവും ദേശാടനവും കണ്ണകയിലുമെല്ലാം കാഴ്ചവസന്തമായി പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന ഛായാഗ്രാഹകണ മികവ്; മലയാളത്തിന്റെ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണന്‍ യാത്രയാകുമ്പോള്‍!

Malayalilife
topbanner
വാണിജ്യവല്‍ക്കരിക്കാത്ത സിനിമകളുടെ പിന്നാലെ നടന്ന നക്ഷത്രം; പത്താം വയസില്‍ വൈദ്യനാകണമെന്ന് അച്ഛന്‍ കല്‍പിച്ചപ്പോള്‍ മകന്‍ തിരഞ്ഞെടുത്തത് ക്യാമറയുടെ വലിയ ക്യാന്‍വാസ്; കളിയാട്ടവും ദേശാടനവും കണ്ണകയിലുമെല്ലാം കാഴ്ചവസന്തമായി പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന ഛായാഗ്രാഹകണ മികവ്; മലയാളത്തിന്റെ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണന്‍ യാത്രയാകുമ്പോള്‍!

ലയാളസിനിമയുടെ നിറസങ്കല്‍പങ്ങള്‍ക്ക് പുതിയഭാവങ്ങളും മാനങ്ങളും നല്‍കിയാണ് പ്രിയപ്പെട്ട എം.ജെആര്‍ അധവാ എം.ജെ.രാധാകൃഷ്ണന്‍ യാത്രയായത്. പ്രശസ്ത ഛായാഗ്രാഹകനായ എം ജെ രാധാകൃഷ്ണന്‍ പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.

തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.സ്വന്തമായി കാര്‍ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. 

കൊല്ലം ജില്ലയില്‍ പുനലൂരിലെ തൊളിക്കോടാണ് എം ജെ രാധാകൃഷ്ണന്റെ സ്വദേശം. നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ എം ജെ രാധാകൃഷ്ണന്‍ പിന്നീട് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങള്‍ എന്നതടക്കം നിരവധി ചിത്രങ്ങള്‍ക്ക് എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

പത്താംതരത്തില്‍ പഠിക്കുമ്പോഴാണ് വൈദ്യനാക്കണം എന്ന അച്ഛന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങിട്ട് ക്യാമറയുടെ വലിയ ക്യാന്‍വാസിലേക്ക് എം.ജെ.ആര്‍ നടന്നു നീ്ങ്ങിയത്. തന്റെ മുന്നില്‍ കണ്ടതിനെയല്ലാം അദ്ദേഹം ഫ്രെയിമാക്കി. സ്‌കൂള്‍ കോളജ് തലത്തില്‍ പഠിക്കുമ്പോല്‍ മുതല്‍ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് അദ്ദേഹംസ്വന്തമാക്കിയിരുന്നു. ക്യാമറയും നിറങ്ങളും ഭ്രമമായതോടെയാണ് അദ്ദേഹം ഛായാഗ്രഹകണമാണ് തന്റെ വഴിയെന്ന് സ്വയം തിരഞ്ഞെടുത്തത്. 

ഷാജി എന്‍ കരുണിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എംജെആറിന്റെ മറ്റൊരു ദീര്‍ഘകാല കൊളാബറേഷന്‍ ഡോ. ബിജുവുമായിട്ടായിരുന്നു. അദ്ദേഹത്തിന് ഏറ്റവുമധികം സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തതും (മൂന്ന്) ബിജുവിന്റെ ചിത്രങ്ങളായിരുന്നു. വീട്ടിലേക്കുള്ള വഴിയും ആകാശത്തിന്റെ നിറവും പേരറിയാത്തവരും വലിയ ചിറകുള്ള പക്ഷികളും തുടങ്ങി ബിജുവിന്റെ ഏറ്റവും പുതിയ സിനിമയായ 'വെയില്‍ മരങ്ങള്‍' വരെ ആ കോമ്പിനേഷന്‍ നീണ്ടു. 

യാഥാര്‍ഥ്യത്തെ മിക്കപ്പോഴും അതേപടി പ്രതിനിധീകരിയ്ക്കുന്ന ഡോ. ബിജുവിന്റെ ചിത്രങ്ങള്‍ക്ക് ഫ്രെയ്മുകള്‍ ഒരുക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ പറഞ്ഞ 'വലിയ ചിറകുള്ള പക്ഷികള്‍' ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് എംജെആര്‍ പറഞ്ഞത് ഇങ്ങനെയാണ്, 'നമ്മള്‍ ഒരിക്കലും കാണാനാഗ്രഹിക്കുന്ന ദൃശ്യങ്ങള്‍ അല്ലത്.

എന്നാല്‍ അവ യാഥാര്‍ഥ്യങ്ങളാണ്.  കൊമേഴ്‌സ്വല്‍ സിനിമകളില്‍ ഇന്നോളം എം.ജെ.എസ് ഭാഗമായിട്ടില്ലാിരുന്നു. എം.ജെ.എസിന്റെ ഛായാഗ്രഹകണത്തില്‍ തെളിഞ്ഞെതെല്ലാം യാഥാര്‍ത്ഥ്യങ്ങളെ വെല്ലുന്ന ഫ്രെയിമുകള്‍ തന്നെയായിരുന്നു വര്‍ണങ്ങള്‍ തീര്‍ക്കുന്ന ഇന്ദ്രജാലങ്ങളെ ഫ്രെയിമിലൂടെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ച് കൊണ്ടേയിരുന്നു. 

യാഥാര്‍ത്ഥ്വ സത്വങ്ങളെ ഉള്‍ക്കൊള്ളുന്ന സിനിമയ്ക്കാണ് എം.ജെ.ആര്‍ ക്യാമറ ചലിപ്പിച്ചത്. അവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദേശാടനം. 70 ചിത്രങ്ങളില്‍ കളിയാട്ടം, ഓരു നീണ്ടയാത്ര. കണ്ണകി,കള്‍ക്ക്, പുലിജന്മം, അടൂരിന്റെ നാലുണ്ണുങ്ങള്‍, കേരള കഥേ, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം. കാടു പൂക്കും നേരം, പേരറിയാത്തവര്‍ 2018ല്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയ ഓള് അവസാനം ഗിന്നസ് വേള്‍ഡ് പുരസ്‌കാരത്തിന് അര്‍ഹത നേടിയ നേതാജി വരെ എംജെ,ആറിന്റെ സിനിമ കരിയറിലെത്തുന്നു. 

memorable cinematographer m j radhakrishnan special article

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES