ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു ;വെളിപ്പെടുത്തലുകളുമായി മീര വാസുദേവ്

Malayalilife
topbanner
 ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു ;വെളിപ്പെടുത്തലുകളുമായി മീര വാസുദേവ്

ബ്ലസി സംവിധാനം ചെയ്ത തന്‍മാത്ര എന്ന ചിത്ത്രിലൂടെ പ്രക്ഷക ഹ്യദയം കീഴടക്കിയ നടിയാണ് മീര വാസുദേവ് .താരം മലയാളിയല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ് ആരാധകര്‍ക്ക് . മീര മലയാള സിനിമയിലേക്ക് ചേക്കേറിയത്  മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് . തന്‍മാത്രയില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയായാണ് മീര വാസുദേവ് അഭിനയിച്ചത് . ചിത്രത്തിലെ ലേഖ എന്ന വീട്ടമ്മയുടെ റോള്‍ മികവാര്‍ന്നിരുന്നെങ്കിലും താരത്തിന് തന്റെ വ്യക്തി ജീവിതം തിരിച്ചടികള്‍ നിറഞ്ഞതായിരുന്നു . രണ്ട് വിവാഹം കഴിച്ചെങ്കിലും അത് ശോഭനമായിരുന്നില്ല എന്ന് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു . 

ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണിത് . പക്ഷേ ഒന്ന് മാത്രം പറയാം , വിവാഹ ബന്ധം  വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍ . അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല . ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു . 

എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട് . 2012 ല്‍ രണ്ടാമത് വിവാഹിതയായി . മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു എന്ന് മീര വാസുദേവ് വ്യക്തമാക്കി . 

Read more topics: # meera vasudev ,# words about her life
meera vasudev words about her life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES