Latest News

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടനെ! കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നായകന്‍മാരായി എത്തുന്ന ചിത്രത്തില്‍ നായിക നിമിഷ

Malayalilife
topbanner
ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടനെ! കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നായകന്‍മാരായി എത്തുന്ന ചിത്രത്തില്‍ നായിക നിമിഷ

കുഞ്ചാക്കോ ബോബനെയും ജോജു ജോര്‍ജിനെയും നായകന്‍മാരാക്കി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 11 ന് ആരംഭിക്കും. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.

 ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്.അനില്‍ നെടുമങ്ങാട്, യമ ഗില്‍രമേശ് ,കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഷൈജു ഖാലിദാണ് ക്യാമറ, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്യും ഗാനരചന അന്‍വര്‍ അലിയുമാണ് നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: # martin prakatt ,# movie
martin prakatt movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES