മരയ്ക്കാറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപ്രതീക്ഷിത അതിഥിയായി തല; അജിത്തിന്റെ സര്‍പ്രൈസ് കടന്നുവരവില്‍ അമ്പരന്ന് പ്രിയദര്‍ശനും ക്രൂവും ; റാമോജി റാവു ഫിലിംസിറ്റിയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ തരംഗം

Malayalilife
topbanner
മരയ്ക്കാറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപ്രതീക്ഷിത അതിഥിയായി തല; അജിത്തിന്റെ സര്‍പ്രൈസ് കടന്നുവരവില്‍ അമ്പരന്ന് പ്രിയദര്‍ശനും ക്രൂവും ; റാമോജി റാവു ഫിലിംസിറ്റിയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ തരംഗം

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം സെറ്റില്‍ അപ്രതിക്ഷിതമായി തലയുടെ എന്‍ട്രി. ഹൈദ്രാബാദ് റാമോജി റാവു ഫിലിംസിറ്റിയിലെ മരയ്ക്കാര്‍ സെറ്റിലാണ് അപ്രതീക്ഷിത അതിഥിയായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്ത് എത്തിയത്. 

അജിത്തിന്റെ 59-ാമത് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതും റാമോജി റാവു ഫിലിം സിറ്റിയിലാണ്. മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തുകയായിരുന്നു. സെറ്റില്‍ എത്തിയ അജിയത് സംവിധായകന്‍ പ്രിയദര്‍ശനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്.


ഹിന്ദി ചിത്രമായ 'പിങ്ക്' ചിത്രത്തിന്റെ റീമേക്കിലാണ് അജിത് ഇപ്പോള്‍ അഭിനയിക്കുന്നത്. എച്ച്.വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് നിര്‍മ്മാണം. വിദ്യ ബാലന്‍, ശ്രദ്ധ ശ്രീനാഥ്, ആദിക് രവിചന്ദ്രന്‍, രംഗരാജ് പാണ്ഡ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാര്‍ച്ച് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നാണ് വിവരം. മെയ് ആദ്യ വാരം ചിത്രം റിലീസിന് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം'. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

marakar movie location thala ajith surprise visit

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES